ബാലലോകം

Tuesday, August 29, 2006

സ്ളൈഡുകളുടെ ഉപമ കവിത (ഉത്തരാധുനികന്‍?)


കവിത

സ്ളൈഡു*കളുടെ ഉപമ

ഒരു സ്ളൈഡിനു തണ്ടുകള്‍ രണ്ട്
ആണ്‍ തണ്ടും മേലൊരു പെണ്‍ തണ്ടും

ആണ്‍ തണ്ട് പരു പരാ പരുക്കന്‍
വഴു വഴാ വഴുക്കന്‍

പെണ്‍ തണ്ട് ഒരു ലാസ്യം
വളവൊടിവുകളേറെ
ശകലം നിഗൂഢത

ആണ്‍ തണ്ടും പെണ്‍ തണ്ടും ചേരുന്നൊരു വളവില്‍.
ഇരു തണ്ടും ചേര്‍ന്നാലേ സ്ളൈഡാവുകയുള്ളൂ.

ബലമായൊന്നകത്തിയാല്‍
തണ്ടു രണ്ടുമകന്നു പോം

പിന്നെയതിന്നിടയില്‍
അമര്‍ന്നിരിക്കില്ല മുടിയിഴകള്‍

ആണ്‍ തണ്ടും പെണ്‍ തണ്ടും ചേരുന്നൊരു വളവില്‍.

അതിന്നിടയിലാണ്
ജീവിതമാം മുടിയിഴകള്‍

ഒരു സ്ളൈഡിനു തണ്ടുകള്‍ രണ്ട്
ആണ്‍ തണ്ടും മേലൊരു പെണ്‍ തണ്ടും
ആണ്‍ തണ്ടും പെണ്‍ തണ്ടും ചേരുന്നൊരു വളവില്‍.
ലൌവ്,ലൈഫ്,ഫാമിലി....
ദൈവമേ, ഒരു സ്ളൈഡിന്‍റ്‍റെ വളവ്...

*സ്ളൈഡ് = നാടന്‍ ഹെയര്‍ പിന്ന്

Thursday, August 10, 2006

തസ്മൈ ശ്രീ ഗുരവേ നമ

അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്‍മീലിതം യേന
തസ്മൈ ശ്രീ ഗുരവേ നമ

ചുമ്മാ ഒരു ട്രാന്‍സ്ളേഷന്‍ കെടക്കട്ട്

അറിവിന്‍ വജ്രസൂചിയാല്‍
അജ്ഞാനത്തിമിരം മാറ്‍റി
കണ്‍ തുറപ്പിക്കുമാചാര്യ
ന്നായേകുന്നു വന്ദനം

അറിവില്ലാപ്പയ്യനാണേ /പരിഭഷപ്പാതകത്തില്
‍ഗുണമേറും മഹത്തുക്കള്‍ /കനിവോടെ പൊറുക്കണേ

പ്രാണായാമം

പ്രീയപ്പെട്ട ഡോക്ടര്‍,കഴിഞ്ഞ കുറേ മാസങ്ങളായി കടുത്ത സാംപത്തിക പ്രതിസന്ധിയാണ്‍' യോഗാഭ്യാസത്തിലൂടെ ഇതു മാറ്‍റാന്‍ ആകുമോ? എന്നൊക്കെയാണു ആളുകള്‍ ഇപ്പോള്‍ യോഗാഭ്യാസക്കാരോടു ചോദിക്കുന്നത്.ഈ അഭ്യാസം കൊണ്ട് സര്‍വപ്രശ്നങ്ങളും തീരും എന്ന മട്ടില്‍. ആധ്യാത്മികതയും ഇതുമൊക്കെയാണല്ലോ ഇപ്പൊഴത്തെ ഫാഷന്‍.അതുകൊണ്ടൊക്കയാണ്‍ അജുവും യോഗ പഠിക്കാന്‍ ചേര്‍ന്നത്.ഏഴര വെളുപ്പിന്‍ എണീറ്‍റ് ഇഷ്ടന്‍ യോഗ ചെയ്യുന്നത് പതിവായി.ഏഴര വെളുപ്പ് എന്നു പറഞ്ഞാല്‍ രാവിലെ ഒരു മൂന്നര നാലു മണി സമയമാണു.കിളി മൂത്ത് കണ്ടക്ടറാവും എന്നു പറഞ്ഞതു പോലെ യോഗ മൂത്ത് ഇഷ്ടന്‍ പ്രാണായാമവും തുടങ്ങി.പദ്മാസനത്തിലിരുന്ന് ശ്വാസം പിടിച്ച് പ്രാണായാമിക്കുന്നതിനിടെ രണ്ടാം ദിവസം ഇരുന്ന ഇരുപ്പില്‍ പാവം അജു ബോധം കെട്ടുപിന്നോട്ടു മറിഞ്ഞു പോയി.കെടാനും മാത്രം ബോധം കക്ഷിക്കുണ്ട് എന്ന് ലോകം അംഗീകരിച്ചു എന്നൊരു മെച്ചം ഏതായാലും ഈ സംഭവം കൊണ്ട് ഉണ്ടായി. അതിരാവിലെ പ്ളാലപ്പൊറത്ത് തടിമാടന്‍ ആണ്‍പിറന്നോന്‍ പദ്മാസനത്തില്‍ മറിഞ്ഞു കിടക്കുന്നതാണു രാവിലെ എണീറ്‍റു വരുംപോള്‍ അമ്മ കണി കാണുന്നത്.പാവം അലേം മൊറേമായി.പദ്മാസനത്തില്‍ കാലു ബന്ധിച്ചിരിക്കുന്നത് അഴിക്കാന്‍ പറ്‍റാത്തതാണ്‍ പ്രശ്നമായത്.ഏതായാലും അജൂനെ ആശൂത്രീല്‍ കൊണ്ടു പോകാന്‍ തീരുമാനിചു.അമ്മ വിളിച്ചു കരയുന്നതു കേട്ട് സലിച്ചേട്ടന്‍ ഓടി വന്നിരുന്നു.പുള്ളിക്കാരന്‍ വെഗം ചെന്നു ജീപ്പ് കൊണ്ടു വന്നു. കാറില്‍ കേറ്‍റാന്‍ വയ്യാത്ത അവസ്ഥയിലാണല്ലോ പാവം യോഗാഭ്യാസി.
അമ്മയും സലിച്ചേട്ടനും കൂടി തൊട്ടടുത്ത് ജെ.എം.പി.ആശുപത്രിയില്‍ എത്തിചു. അവിടെ ഒരു പുതിയ സുന്ദരിക്കുട്ടിയാണ്‍ ആര്‍.എം.ഒ. നേരം വെളുക്കും മുന്‍പ് ഒരു തടിമാടനെ ബോധമില്ലാത്ത നിലയില്‍ കാലുകള്‍ കൂച്ചിക്കെട്ടിയ മട്ടില്‍ കൊണ്ടുവന്നിരിക്കുന്നതു കണ്ട് ഡോക്ടറു കൊച്ചിനു ആകെ അങ്കലാപ്പായി.
ഒമാനില്‍ ജനിച്ച് അവിടെ വളര്‍ന്ന് മഹാരാഷ്ട്രയിലെ സ്വാശ്രയ കോളേജില്‍ പഠിച്ച ഡോക്ടറു കൊച്ച് യോഗ എന്ന അഭ്യാസത്തെക്കുറിച്ചു കേട്ടിട്ടു പോലുമില്ല.
ഉറക്കക്കുറവും തളര്‍ച്ചയും ബോധക്കേടും ഒന്നിച്ചു വന്നതാണ്‍ തടിയനെ വീഴ്ത്തിക്കളഞ്ഞത് എന്ന് സലിച്ചേട്ടനു അറിയാമായിരുന്നു. കൊഴപ്പമൊന്നുമില്ല പേടിക്കണ്ട എന്നു സലിച്ചേട്ടന്‍ ഡോക്ടറെ ആശ്വസിപ്പിച്ചു.അപ്പോഴാണ്‍ ഡോക്ടര്‍ക്കു ശ്വാസം നേരേ വ്ഈണത്.പേഷ്യന്‍റ്‍റിനു എന്തു പറ്‍റി എന്നു ഡോക്ടര്‍ ഉച്ചാരണ വരമൊഴിയില്‍ അമ്മയോട് ചോദിച്ചുൃാവിലെ പ്രാണായാമം ചെയ്തതാണു എന്നു പറയാന്‍ അമ്മയ്ക്കൊരു മടി.സലിച്ചേട്ടന്‍ നിന്നു ചിരിക്കുന്നതു കൂടി കണ്ടപ്പോള്‍ അമ്മ ആകെ നാണിച്ചു വല്ലതായി.സംഗതിയില്‍ എന്തോ തമാശയാണുള്ളത് എന്നു ഡോക്ടര്‍ക്കും തോന്നി.എങ്ങനെയാണു പേഷ്യന്‍റ്‍റ് ഈ നിലയില്‍ ആയത് എന്നു ഡോക്ടര്‍ പിന്നെയും ചൊദിച്ചു.

നാണിച്ചു ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു.
"അതേ അവരു വെളുപ്പിനേ പ്രാണായാമം ചെയ്തതാ."
പ്രാണായാമം എന്നാല്‍ എന്താണെന്ന് ഡോക്ടര്‍ക്ക് ഒരു പിടിയുമില്ല. ണോക്കുംപോളുണ്ട് അമ്മയും സലിച്ചേട്ടനും നിന്നു നാണിച്ചു ചിരിക്കുന്നു.അപ്പോളാണ്‍ ഡോക്ടര്‍ക്കു കാര്യം പിടി കിട്ടിയത്.
"ഓ! പ്രാണായാമം!"
ഡോക്ടറു കൊച്ചിനും ചിരി വന്നു.
എന്നിട്ട് സലിച്ചേട്ടന്‍ കേള്‍ക്കാതെ അമ്മയോടു ചോദിച്ചു..
"ഇദ്ദേഹത്തിന്‍റ്‍റെ കൂടെ ചെയ്ത വൈഫ് എവിടെ? അവര്‍ക്ക് കുഴപ്പം ഒന്നും ഇല്ലേ? "

Wednesday, August 09, 2006

അഹോ രൂപമഹോ സ്വരം

മര്‍ക്കടാനാം വിവാഹേഷു
ഗര്‍ദഭ ഖലു ഗായക
പരസ്പരം പ്രശംസന്തീ
അഹോ രൂപമഹോ സ്വരം

ഇത് പണ്ട് ആരോ പാടീതാ.
കൊള്ളാവുന്ന ആരോ അത് ഇങ്ങനെ ട്രാന്‍സ്ളേറ്‍റി.

കുരങ്ങച്ചന്‍റ്‍റെ വേളിക്ക്
പാടാനെത്തി കഴുത പോല്‍
എന്ത് പാട്ടെന്തു സൌന്ദര്യം
എന്നു തമ്മില്‍ പുകഴ്ത്തിനാര്‍

ഹരിശ്രീ

മാന്യമഹാ ബൂലോകവാസികളേ ഇതാ ഒരു ബാലകന്‍ ഈ സൈബര്‍ പ്രപഞ്ചത്തിലേക്കു പിച്ച വച്ചു വരുന്നു.കാത്തുരക്ഷിക്കണേ