ബാലലോകം

Thursday, August 10, 2006

പ്രാണായാമം

പ്രീയപ്പെട്ട ഡോക്ടര്‍,കഴിഞ്ഞ കുറേ മാസങ്ങളായി കടുത്ത സാംപത്തിക പ്രതിസന്ധിയാണ്‍' യോഗാഭ്യാസത്തിലൂടെ ഇതു മാറ്‍റാന്‍ ആകുമോ? എന്നൊക്കെയാണു ആളുകള്‍ ഇപ്പോള്‍ യോഗാഭ്യാസക്കാരോടു ചോദിക്കുന്നത്.ഈ അഭ്യാസം കൊണ്ട് സര്‍വപ്രശ്നങ്ങളും തീരും എന്ന മട്ടില്‍. ആധ്യാത്മികതയും ഇതുമൊക്കെയാണല്ലോ ഇപ്പൊഴത്തെ ഫാഷന്‍.അതുകൊണ്ടൊക്കയാണ്‍ അജുവും യോഗ പഠിക്കാന്‍ ചേര്‍ന്നത്.ഏഴര വെളുപ്പിന്‍ എണീറ്‍റ് ഇഷ്ടന്‍ യോഗ ചെയ്യുന്നത് പതിവായി.ഏഴര വെളുപ്പ് എന്നു പറഞ്ഞാല്‍ രാവിലെ ഒരു മൂന്നര നാലു മണി സമയമാണു.കിളി മൂത്ത് കണ്ടക്ടറാവും എന്നു പറഞ്ഞതു പോലെ യോഗ മൂത്ത് ഇഷ്ടന്‍ പ്രാണായാമവും തുടങ്ങി.പദ്മാസനത്തിലിരുന്ന് ശ്വാസം പിടിച്ച് പ്രാണായാമിക്കുന്നതിനിടെ രണ്ടാം ദിവസം ഇരുന്ന ഇരുപ്പില്‍ പാവം അജു ബോധം കെട്ടുപിന്നോട്ടു മറിഞ്ഞു പോയി.കെടാനും മാത്രം ബോധം കക്ഷിക്കുണ്ട് എന്ന് ലോകം അംഗീകരിച്ചു എന്നൊരു മെച്ചം ഏതായാലും ഈ സംഭവം കൊണ്ട് ഉണ്ടായി. അതിരാവിലെ പ്ളാലപ്പൊറത്ത് തടിമാടന്‍ ആണ്‍പിറന്നോന്‍ പദ്മാസനത്തില്‍ മറിഞ്ഞു കിടക്കുന്നതാണു രാവിലെ എണീറ്‍റു വരുംപോള്‍ അമ്മ കണി കാണുന്നത്.പാവം അലേം മൊറേമായി.പദ്മാസനത്തില്‍ കാലു ബന്ധിച്ചിരിക്കുന്നത് അഴിക്കാന്‍ പറ്‍റാത്തതാണ്‍ പ്രശ്നമായത്.ഏതായാലും അജൂനെ ആശൂത്രീല്‍ കൊണ്ടു പോകാന്‍ തീരുമാനിചു.അമ്മ വിളിച്ചു കരയുന്നതു കേട്ട് സലിച്ചേട്ടന്‍ ഓടി വന്നിരുന്നു.പുള്ളിക്കാരന്‍ വെഗം ചെന്നു ജീപ്പ് കൊണ്ടു വന്നു. കാറില്‍ കേറ്‍റാന്‍ വയ്യാത്ത അവസ്ഥയിലാണല്ലോ പാവം യോഗാഭ്യാസി.
അമ്മയും സലിച്ചേട്ടനും കൂടി തൊട്ടടുത്ത് ജെ.എം.പി.ആശുപത്രിയില്‍ എത്തിചു. അവിടെ ഒരു പുതിയ സുന്ദരിക്കുട്ടിയാണ്‍ ആര്‍.എം.ഒ. നേരം വെളുക്കും മുന്‍പ് ഒരു തടിമാടനെ ബോധമില്ലാത്ത നിലയില്‍ കാലുകള്‍ കൂച്ചിക്കെട്ടിയ മട്ടില്‍ കൊണ്ടുവന്നിരിക്കുന്നതു കണ്ട് ഡോക്ടറു കൊച്ചിനു ആകെ അങ്കലാപ്പായി.
ഒമാനില്‍ ജനിച്ച് അവിടെ വളര്‍ന്ന് മഹാരാഷ്ട്രയിലെ സ്വാശ്രയ കോളേജില്‍ പഠിച്ച ഡോക്ടറു കൊച്ച് യോഗ എന്ന അഭ്യാസത്തെക്കുറിച്ചു കേട്ടിട്ടു പോലുമില്ല.
ഉറക്കക്കുറവും തളര്‍ച്ചയും ബോധക്കേടും ഒന്നിച്ചു വന്നതാണ്‍ തടിയനെ വീഴ്ത്തിക്കളഞ്ഞത് എന്ന് സലിച്ചേട്ടനു അറിയാമായിരുന്നു. കൊഴപ്പമൊന്നുമില്ല പേടിക്കണ്ട എന്നു സലിച്ചേട്ടന്‍ ഡോക്ടറെ ആശ്വസിപ്പിച്ചു.അപ്പോഴാണ്‍ ഡോക്ടര്‍ക്കു ശ്വാസം നേരേ വ്ഈണത്.പേഷ്യന്‍റ്‍റിനു എന്തു പറ്‍റി എന്നു ഡോക്ടര്‍ ഉച്ചാരണ വരമൊഴിയില്‍ അമ്മയോട് ചോദിച്ചുൃാവിലെ പ്രാണായാമം ചെയ്തതാണു എന്നു പറയാന്‍ അമ്മയ്ക്കൊരു മടി.സലിച്ചേട്ടന്‍ നിന്നു ചിരിക്കുന്നതു കൂടി കണ്ടപ്പോള്‍ അമ്മ ആകെ നാണിച്ചു വല്ലതായി.സംഗതിയില്‍ എന്തോ തമാശയാണുള്ളത് എന്നു ഡോക്ടര്‍ക്കും തോന്നി.എങ്ങനെയാണു പേഷ്യന്‍റ്‍റ് ഈ നിലയില്‍ ആയത് എന്നു ഡോക്ടര്‍ പിന്നെയും ചൊദിച്ചു.

നാണിച്ചു ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു.
"അതേ അവരു വെളുപ്പിനേ പ്രാണായാമം ചെയ്തതാ."
പ്രാണായാമം എന്നാല്‍ എന്താണെന്ന് ഡോക്ടര്‍ക്ക് ഒരു പിടിയുമില്ല. ണോക്കുംപോളുണ്ട് അമ്മയും സലിച്ചേട്ടനും നിന്നു നാണിച്ചു ചിരിക്കുന്നു.അപ്പോളാണ്‍ ഡോക്ടര്‍ക്കു കാര്യം പിടി കിട്ടിയത്.
"ഓ! പ്രാണായാമം!"
ഡോക്ടറു കൊച്ചിനും ചിരി വന്നു.
എന്നിട്ട് സലിച്ചേട്ടന്‍ കേള്‍ക്കാതെ അമ്മയോടു ചോദിച്ചു..
"ഇദ്ദേഹത്തിന്‍റ്‍റെ കൂടെ ചെയ്ത വൈഫ് എവിടെ? അവര്‍ക്ക് കുഴപ്പം ഒന്നും ഇല്ലേ? "

3 Comments:

At 2:10 AM, Blogger കൈത്തിരി said...

ഓ, പ്രാണായാമം!! ഓഹോ ഇതാണല്ലേ കാര്യം!!!

 
At 5:20 AM, Blogger ബിന്ദു said...

അപ്പോള്‍ അജുന്നാണ് പേര് അല്ലേ? ;) കൊള്ളാം.പാവം ഡോക്ടര്‍.

 
At 4:20 PM, Blogger പാപ്പാന്‍‌/mahout said...

അമ്പമ്പോ, അതി കിടിലന്‍ തമാശ. ഇതൊക്കെ പിന്മൊഴി ആദിയായ സാധനങ്ങളില്‍ വരുന്നില്ലെന്നുണ്ടോ? അതാണോ ആരും കാണാതെ പോകണെ?

 

Post a Comment

<< Home