സ്ളൈഡുകളുടെ ഉപമ കവിത (ഉത്തരാധുനികന്‍?)
കവിത
സ്ളൈഡു*കളുടെ ഉപമ
ഒരു സ്ളൈഡിനു തണ്ടുകള്‍ രണ്ട്
ആണ്‍ തണ്ടും മേലൊരു പെണ്‍ തണ്ടും
ആണ്‍ തണ്ട് പരു പരാ പരുക്കന്‍
വഴു വഴാ വഴുക്കന്‍
പെണ്‍ തണ്ട് ഒരു ലാസ്യം
വളവൊടിവുകളേറെ
ശകലം നിഗൂഢത
ആണ്‍ തണ്ടും പെണ്‍ തണ്ടും ചേരുന്നൊരു വളവില്‍.
ഇരു തണ്ടും ചേര്‍ന്നാലേ സ്ളൈഡാവുകയുള്ളൂ.
ബലമായൊന്നകത്തിയാല്‍
തണ്ടു രണ്ടുമകന്നു പോം
പിന്നെയതിന്നിടയില്‍
അമര്‍ന്നിരിക്കില്ല മുടിയിഴകള്‍
ആണ്‍ തണ്ടും പെണ്‍ തണ്ടും ചേരുന്നൊരു വളവില്‍.
അതിന്നിടയിലാണ്
ജീവിതമാം മുടിയിഴകള്‍
ഒരു സ്ളൈഡിനു തണ്ടുകള്‍ രണ്ട്
ആണ്‍ തണ്ടും മേലൊരു പെണ്‍ തണ്ടും
ആണ്‍ തണ്ടും പെണ്‍ തണ്ടും ചേരുന്നൊരു വളവില്‍.
ലൌവ്,ലൈഫ്,ഫാമിലി....
ദൈവമേ, ഒരു സ്ളൈഡിന്‍റ്‍റെ വളവ്...
*സ്ളൈഡ് = നാടന്‍ ഹെയര്‍ പിന്ന്
6 Comments:
കണ്ണൂരാന്‍
നല്ല കവിത...... പക്ഷെ ഒരു കോളേജ് മാഗസിന്‍ കവിത പോലെ ഫ്രഷ് ആണല്ലൊ.....
ആഹാ! നല്ല കല്‍പ്പന. ഇത് പുതിയ ഉപമ തന്നെ?
അത് തന്നെ പറയാന്‍ തോന്നുന്നു
“ദൈവമേ, ഒരു സ്ളൈഡിന്‍റ്‍റെ വളവ്...“
ഇതിപ്പൊ എങ്ങനെ ഉത്തരാധുനികന്‍ ആയെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ..
ഓ. ടോ. പയ്യന്‍സിന് വേഡ് വെരി ഇല്ലല്ലോ
ഞാനങ്ങനെ എഴുതുന്ന ഒരാളല്ല. ബ്ളോഗായതുകൊണ്ട് ധൈര്യമായി പോസ്റ്‍റി എന്നു മാത്രം.
രണ്ടു പേര്‍ കമന്‍റ്‍റിയത് എനിക്ക് ഒരു മഹാത്ഭുതമായി.
നന്ദി നന്ദി നന്ദി.
ഏതാണുത്തരന്‍ ഏതാണ് ചോദ്യന്‍ എന്നൊരു സിദ്ധാന്ത ധാരണയില്ല.
എനിക്കൊരു തമാശ തോന്നി എഴുതിയതാണ്. തമാശയ്ക്കു വേണ്ടി ഒരു
ബ്രാക്കെറ്‍റ് ചേര്‍ത്തു എന്നു മാത്രം.
കീഴരയുടെ വിവരങ്ങള്‍ ഒന്നു ഇല്ലല്ലോ
ഡാലി ഇസ്റയേലിലാണ് എന്നറിഞ്ഞതില്‍ സന്തോഷം. അവിടെ എനിക്കു കുറച്ചു സുഹൃത്തുക്കളുണ്ട്.
കേരളീയരും ഇസ്റയേലികളും. ഡാലി ഇവിടെ നിന്ന് അവിടെ കുടിയേറിയ ആളാണോ?
അതോ പഠനം/ തൊഴില്‍ കാര്യവുമായി എത്തിയതോ?
പയ്യന്‍സ് ആളു പുലിയാണല്ലോ. വെറും പുലിയല്ല, ‘തരക്ഷു ഗണ’ത്തില്‍ പെടുത്താം. നല്ല കവിത. പഴേ കമന്റുകള്‍ (‘ര്‍’, ‘ഭ’) ഒക്കെ വായിച്ച് ആകെ ഇമ്പ്രസ്‌ഡ് ആയിട്ടാനു ഞാനിവിടെ വന്നതു തന്നെ എന്നും പറഞ്ഞോട്ടെ.
പയ്യന്‍സ്, ഗുരുകുലത്തിലെ കമന്റ് കണ്ട്, ആളെ തപ്പി കണ്ടു പിടിച്ചതാ. വന്നപ്പോള്‍ ഹെയ് ഞാനിവിടെ വന്നീട്ടുണ്ടല്ലോ ഈ സ്ലൈഡു കവിത വായിച്ചീടുണ്ടല്ലൊ! കമന്റ് നോക്കിയപ്പോള്‍ എനിക്കൊരു ചോദ്യവും. പിന്മൊഴി എപ്പോഴും നോക്കാറില്ല. ചോദ്യം അതുകൊണ്ട് തന്നെ കണ്ടില്ല.
ചോദ്യത്തിനുത്തരം കിട്ടികാണും. ഞാന്‍ പഠനം സംബന്ധിയായി ഇവിടെ. മലയാളി ജൂതന്മാരെ ഇതുവരെ കണ്ടില്ല. മുംബൈയില്‍ നിന്നുള്ളവരൊക്കെയുണ്ട്.
കണ്ണൂരാനും പയ്യന്‍സും ഒക്കെ ഒന്നായ നിന്നെയിഹ രണ്ടെന്നു...... പോലെയാണോ?
ഇപ്പോഴെന്താ പോസ്റ്റ് ഒന്നും കാണാത്തെ?
qw_er_ty
എന്റെ ബ്ലോഗ് സന്ദര്‍ശിക്കില്ലേ?
Post a Comment
<< Home