ബാലലോകം

Friday, February 13, 2009

മഞ്‌ജിത്‌ ബാവയും രാജാരവി വര്‍മയും

ഞാന്‍ ഒരു ചിത്രകാരനോ ചിത്രകലയെക്കുറിച്ച്‌ കാര്യമായി പഠിച്ചിട്ടുള്ളയാളോ അറിവുള്ളയാളോ അല്ല. സരസ്വതിയുടെ മുലകളെക്കുറിച്ച്‌ ചിത്രകാരനുണ്ടായ സംശയങ്ങളും അതിനെത്തുടര്‍ന്നുണ്ടായ ഭൂകമ്പങ്ങളും ഇഞ്ചിപ്പെണ്ണും കൈപ്പള്ളിയും ആവനാഴിയും മറ്റ്‌ പലരും പലരും നാട്ടിയ പോസ്‌റ്റുകളും അതിന്മേല്‍ പടര്‍ന്ന കമന്റുകളും കണ്ടപ്പോള്‍ ചുമ്മാ തോന്നിയത്‌ പോസ്‌റ്റുന്നു എന്നേയുള്ളൂ.

ഡിസംബറില്‍ അന്തരിച്ച പ്രഗല്‍ഭ ചിത്രകാരന്‍ മഞ്‌ജിത്‌ ബാവയെക്കുറിച്ച്‌ കാര്യമായ ഒരനുസ്‌മരണക്കുറിപ്പും പ്രിന്റിയതോ പ്രിന്റേണ്ടാത്തതോ ആയ ഒരു മാധ്യമത്തിലും കണ്ടില്ല. ചിത്രകാരന്‍ പോലും അങ്ങേരെക്കുറിച്ച്‌ പോസ്‌റ്റിയതായി കണ്ടില്ല. ഞാന്‍ കാണാത്തതാണെങ്കില്‍ ഇതാ ക്ഷമിച്ചിരിക്കുന്നു. തികച്ചും ഇന്ത്യന്‍ എന്നു പറയാവുന്ന സാംസ്‌കാരിക സാഹചര്യങ്ങളില്‍ ചിത്രം വരച്ചിരുന്നയാളാണ്‌ മഞ്‌ജിത്‌ ബാവ. ഇന്ത്യന്‍ എന്നു പറയാവുന്ന തരം നിറങ്ങളും രൂപങ്ങളും ഇന്ത്യയിലെ ഇതിഹാസങ്ങളില്‍ നിന്നും മറ്റുമുള്ള രംഗങ്ങളുമൊക്കെയാണ്‌ അദ്ദേഹം ചിത്രത്തിലാക്കിയത്‌.

ഇതു കൊള്ളാമല്ലോ എന്ന കൗതുകത്തോടെ ആദ്യം ഒരു മഞ്‌ജിത്‌ ബാവച്ചിത്രം കണ്ടത്‌ ഇപ്പോഴും ഓര്‍ക്കുന്നു- ഓടക്കുഴല്‍ വിളിക്കുന്ന ഒരു മുസ്ലീമിന്റെ ചിത്രം. അതും നല്ല മഞ്ഞയില്‍. വല്ലാത്തൊരു കൗതുകവും ഒരു തരം കിടിലവും തോന്നി അതു കണ്ടപ്പോള്‍. അദ്ദേഹത്തിന്റെ ഗോവര്‍ധനോദ്ധാരണം പോലുള്ള ചിത്രങ്ങളും നാലു കൈകളുള്ള ദേവതച്ചിത്രങ്ങളുമൊക്കെ കാണുമ്പോള്‍ ഇതേ തോന്നല്‍ വീണ്ടുമുണരും.

പറഞ്ഞു വന്നത്‌ ശരിക്കും വലിയയാള്‍ എന്നെനിക്കു തോന്നിയ മഞ്‌ജിത്‌ ബാവ മരിച്ചപ്പോള്‍ പോലും അദ്ദേഹത്തെ ഓര്‍ക്കണമെന്ന്‌ നമ്മുടെ പൊതുസമൂഹത്തിലാര്‍ക്കും തോന്നിയില്ലല്ലോ എന്നാണ്‌. ആഫ്രിക്കന്‍ പാട്ടുകാരി മിറിയം മകേബ മരിച്ചപ്പോള്‍ മാതൃഭൂമി എഡിറ്റോറിയല്‍ എഴുതിയിരുന്നു എന്നോര്‍ക്കണം!! മഞ്‌ജിത്‌ ബാവയെക്കുറിച്ചും മാതൃഭൂമിയില്‍ വരുമായിരിക്കും!!

എന്തുകൊണ്ട്‌ മഞ്‌ജിത്‌ ബാവയെപ്പോലൊരാള്‍ ഓര്‍ക്കപ്പെടാതെ പോവുന്നു എന്നിടത്താണ്‌ രാജാരവിവര്‍മയുടെ പ്രാധാന്യം എന്നാണെനിക്കു തോന്നുന്നത്‌. ചിത്രകല എന്നൊരിടപാടുണ്ട്‌ എന്ന്‌ ഇന്ത്യയിലെ(ഹിന്ദു) ജനസാമാന്യത്തെ പഠിപ്പിച്ചത്‌ രാജാരവിവര്‍മയാണ്‌. അദ്ദേഹം മഞ്‌ജിത്‌ ബാവയെപ്പോലെ അബ്‌സ്‌ട്രാക്‌റ്റ്‌ ആവിഷ്‌കാരങ്ങളാണ്‌ നടത്തിയിരുന്നതെങ്കില്‍ ജനസാമാന്യത്തിന്‌ സ്വീകാര്യനാവുമായിരുന്നില്ല. ആളുകള്‍ക്ക്‌ അറിയാവുന്ന ദേവീ ദേവന്മാരെ അവര്‍ കാണാനാഗ്രഹിച്ച രൂപത്തില്‍ത്തന്നെ അവതരിപ്പിക്കുകയാരുന്നു രവിവര്‍മ.അല്ലെങ്കില്‍ ആ ചിത്രം കണ്ടപ്പോള്‍ ഇന്ത്യയിലെ സാധാരണക്കാര്‍ ഓര്‍ത്തു ദൈവമേ ഇതാണല്ലോ സരസ്വതി, ഇതാണല്ലോ ലക്ഷ്‌മി എന്ന്‌. എന്തു കൊണ്ടാണ്‌ അദ്ദേഹം രാവണന്‌ പത്തു തല വരച്ചു വെക്കാതിരുന്നത്‌ എന്നെനിക്കതിശയം തോന്നുന്നു.

രവിവര്‍മയുടെ ചിത്രത്തിന്റെ ഒരു പ്രിന്റ്‌ എങ്കിലുമില്ലാത്ത(ഹിന്ദു) വീടുകള്‍ ഇന്ത്യയില്‍ കുറവായിരിക്കും. അതെ കലണ്ടറുകള്‍ തന്നെ. ഇവിടെ കടന്നു വരുന്ന മറ്റൊരു കാര്യം ജനപ്രീയത ആണ്‌. ജനപ്രീയമാണോ... അയ്യേ!! മോശം.. മോശം.. എന്നൊരു കാഴ്‌ചപ്പാട്‌ പൊതുവേ എല്ലായിടത്തുമുണ്ട്‌. യേശുദാസ്‌ വലിയ പാട്ടുകാരനാണെന്ന്‌ കേരളത്തിലെ സംഗീതപ്രേമികള്‍ സമ്മതിക്കുമോ. എനിക്കു തോന്നുന്നില്ല. ജനപ്രീയ സാഹിത്യം എന്നത്‌ ചവറ്റു കൊട്ട പോലെ നാറ്റം വമിപ്പിക്കുന്നതായിട്ടാണല്ലോ നാം വിലയിരുത്തുന്നത്‌.

ഞാന്‍ ജനപ്രിയക്കാരുടെ വക്കീലല്ല. പക്ഷേ, അതിന്‌ ഒരു ധര്‍മം നിര്‍വഹിക്കാനുണ്ട്‌ എന്നെനിക്കു തോന്നുന്നു. ഇന്ത്യയില്‍ ടെലിവിഷന്‍ സംപ്രേഷണം തുടങ്ങിയപ്പോള്‍ അതില്‍ കാര്‍ഷികരംഗത്തിന്‌ പ്രാധാന്യം നല്‍കണം എന്ന്‌ ഹോമിഭാഭ നിര്‍ബന്ധം പിടിച്ചിരുന്നതായി കേട്ടിട്ടുണ്ട്‌. ആളുകള്‍ക്ക്‌ അറിയുന്നതും തങ്ങളെ ബാധിക്കുന്നതുമായ കാര്യമാണിത്‌ എന്ന തോന്നലുണ്ടാക്കുന്ന കാര്യങ്ങള്‍ ടിവിയില്‍ വന്നാലേ അത്‌ ജനങ്ങള്‍ ഏറ്റെടുക്കുകയുള്ളൂ എന്ന തിരിച്ചറിവു കൊണ്ടാണ്‌ ഭാഭ ആ നിര്‍ബന്ധം പിടിച്ചത്‌. ടെക്‌നോളജി സാധാരണക്കാരനു വേണ്ടി എന്ന്‌ ലേബല്‍ ചെയ്‌തത്‌ ഇന്ദിരാഗാന്ധിയുടെ ബുദ്ധിയായിരുന്നു.

ഇന്ത്യയില്‍ ചിത്രകല സാധാരണക്കാരന്റെ അടുത്തേക്ക്‌ എത്തിച്ചു എന്ന വലിയ കാര്യം ചെയ്‌തത്‌ രാജാരവിവര്‍മ തന്നെയാണ്‌. അദ്ദേഹത്തിന്റെ ശകുന്തളയും തോഴിമാരും, ദമയന്തി( ചേച്ചിയും താറാവും എന്നാണ്‌ എന്റെ മകള്‍ പറയുന്നത്‌), പഴങ്ങളേന്തിയ മറാത്തി, അതാ അച്ഛന്‍ വരുന്നു തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ ഇന്നും ഇന്ത്യയിലെ സാധാരണക്കാര്‍ക്കിടയില്‍ ബെസ്റ്റ്‌ സെല്ലറുകള്‍ തന്നെയാണ്‌. ചിത്രകലയെ ഒരു സര്‍ഗവേദിയായി കാണുന്നവരാവില്ല അതിന്റെ ആസ്വാദകര്‍. വെറുതേ ഒരു സൗന്ദര്യസൃഷ്ടി ആസ്വദിക്കുകയാവും അവരുടെ ലക്ഷ്യം. പക്ഷേ, ഇപ്പോഴും ഒരേയൊരു ഇന്ത്യന്‍ ചിത്രകാരന്‍ മാത്രമേ അത്തരത്തിലൊരു ബെസ്‌റ്റ്‌ സെല്ലറായി നില്‍ക്കുന്നുള്ളൂ. കച്ചവടമല്ല കല എന്നൊക്കെ ഞാനും സമ്മതിക്കുന്നു. മഞ്‌ജിത്‌ ബാവയെ ഓര്‍ക്കുക പോലും ചെയ്യാത്ത ഇന്ത്യന്‍ സമൂഹത്തിന്‌ സ്വീകാര്യമായ ഒരു പാടു കാര്യങ്ങള്‍ രവിവര്‍മയുടെ പക്കലുണ്ട്‌. ആ..കലയെ ഡെമോക്രാറ്റൈസ്‌ ചെയ്‌തു അതൊക്കെ ശരി എന്നങ്ങു തള്ളിക്കളയാവുന്ന നിസ്സാര കാര്യമല്ല എന്നാണെനിക്കു തോന്നുന്നത്‌.

പിന്നെ സരസ്വതിയുടെ മുലയെക്കുറിച്ചുള്ള ആ പഴയ സംശയം. മാലാഖമാര്‍ ബ്രേസിയര്‍ ധരിക്കാറുണ്ടോ എന്ന പഴയ ചോദ്യം തന്നെയാണ്‌ അതെന്നാണെനിക്കു തോന്നുന്നത്‌. യേശു മറിയത്തിന്റെ മുല കുടിച്ചിട്ടുണ്ടോ എന്നും ദിവ്യ ഗര്‍ഭം ധരിച്ച സ്‌ത്രീക്ക്‌ മുലപ്പാലുമുണ്ടാവുമോ എന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ പത്തു മുപ്പതു കൊല്ലം മുമ്പ്‌ വലിയ ചര്‍ച്ചയായിരുന്നല്ലോ...

രവിവര്‍മയുടെ ചിത്രങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച്‌ 80കളുടെ തുടക്കത്തില്‍ ആര്‍. നന്ദകുമാര്‍ എഴുതിയ ഒരു ലേഖനം കുറേ കൊല്ലം മുമ്പ്‌ വായിച്ചത്‌ ഓര്‍ക്കുന്നു. ദമിസ്സിങ്‌ മാന്‍ എന്നായിരുന്നു ആ ലേഖനം. ശരിക്കും ഞെട്ടിപ്പോയി അതു വായിച്ചപ്പോള്‍. ഒരു പെയിന്റിങ്ങിന്റെ രാഷ്ട്രീയ നിരീക്ഷണം ഇത്ര മഹിതമായ വിധത്തില്‍ നടത്താനാവുമല്ലോ എന്ന്‌ തോന്നിയത്‌ അപ്പോഴാണ്‌. ആ ലേഖനം എവിടെയുണ്ടെന്ന്‌ ഇപ്പോള്‍ അറിയില്ല. നന്ദകുമാര്‍ മുമ്പ്‌ മാതൃഭൂമിയിലൊക്കെ എഴുതിക്കണ്ടിരുന്നു ഇപ്പോള്‍ കാണുന്നില്ല.

ദെയര്‍കംസ്‌ പപ്പാ എന്ന ജി.അരുണിമയുടെ പുസ്‌തകത്തില്‍ രവിവര്‍മയുടെ പടം കവറാണെങ്കിലും അത്‌ ഹിസ്റ്ററി തിസീസാണ്‌. അതെ ഹിസ്റ്ററി തിസീസിന്റെ മുഖമായി നില്‍ക്കാവുന്ന സുന്ദര സൃഷ്ടിയാണ്‌ രവിവര്‍മയുടെ പെയിന്റിങ്ങുകള്‍...

Labels:

Tuesday, February 03, 2009

മറ്റൊരു കഥാകൃത്ത്‌ കുരിശില്‍

ഒരിടത്തൊരിടത്ത്‌ ഒരു കഥാകൃത്തുണ്ടായിരുന്നു. തരം കിട്ടുമ്പോഴൊക്കെ വിവാദങ്ങളില്‍ ചാടിക്കേറി ഇടപെടുകയോ നിവൃത്തിയുണ്ടെങ്കില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യാന്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തിയിരുന്നതിനാല്‍ കഥാകൃത്തിന്‌ സാമാന്യം ഡിമാന്റ്‌ ഉണ്ടായിരുന്നു. കഥകളുടെ കാര്യത്തില്‍ പൊതുവേ ഉത്‌പാദനശേഷി കൂടിയ ഇനവുമായിരുന്നു അദ്ദേഹം. അതിനാല്‍ ഓണപ്പതിപ്പുകള്‍ വാര്‍ഷികപ്പതിപ്പുകള്‍ എന്നിവയിലേക്കും ആധ്യാത്മികക്കമ്പനികളുടെയും മറ്റും ആചാര്യസ്ഥാനത്തുള്ളവര്‍, നേതാക്കള്‍ തുടങ്ങിയവരുടെ പിറന്നാള്‍ സോവനീറുകളിലേക്കുമൊക്കെയായി ധാരാളം കഥകള്‍ അദ്ദേഹത്തിന്‌ വേഗം വേഗം പടച്ചുണ്ടാക്കേണ്ടതായി വരാറുണ്ടായിരുന്നു.

അങ്ങനെയിരിക്കെ ഒരു നാള്‍ ടി കഥാകൃത്ത്‌, തന്റെ വായനക്കാരനും ആരാധകനുമായ ഒരു സാധാരണക്കാരനെ പരിചയപ്പെടാന്‍ ഇടയായി. പരാമര്‍ശ സൗകര്യത്തിനായി ആരാധകനെ എക്‌സ്‌ എന്നു വിളിക്കുന്നതാണല്ലോ ആഗോളതലത്തില്‍ തന്നെയുള്ള അംഗീകൃത രീതി. നമുക്കും അങ്ങനെ തന്നെ തല്‍ക്കാലം വിളിക്കാം. കഥാകൃത്തിനെ വഴിയില്‍ വെച്ചു കണ്ട സന്തോഷത്തില്‍ എക്‌സ്‌ എന്ന ആരാധകന്‍ അദ്ദേഹത്തെ ഒരു പാനോപചാരത്തിനായി അടുത്തുകണ്ട ബാര്‍ഹോട്ടലിലേക്കു ക്ഷണിക്കുകയുണ്ടായി. താന്‍ കഥാകൃ ത്തും ആരാധകന്‍ വെറും വായനക്കാരനും മാത്രമാണെന്ന്‌ നിതരാം ബോധ്യമുണ്ടെങ്കിലും അല്‌പം പോലും ഔദ്ധത്യം പ്രകടിപ്പിക്കാതെയും പ്രത്യുത സമഭാവന പ്രകടിപ്പിച്ചു കൊണ്ടും കഥാകൃത്ത്‌ ആരാധകനൊപ്പം മദ്യപാനം ചെയ്യാമെന്ന്‌ സമ്മതിക്കുകയുണ്ടായി. അനന്തരം ഇരുവരും സമന്മാരെപ്പോലെ ഇരുന്ന്‌ മദ്യപാനം ആരംഭിച്ചു. മദ്യപാനസദസ്സ്‌ ചുടലപ്പറമ്പു പോലെ എല്ലാവരെയും സമന്മാരാക്കുന്ന ഒരാത്മവിദ്യാലയമാണെന്ന്‌ കഥാകൃത്ത്‌ തികച്ചും സാഹിതീയമായി ആലോചിച്ചു. എന്നാല്‍ അദ്ദേഹം അത്‌ പുറത്തു പറയുകയുണ്ടായില്ല.

കഥാകൃത്ത്‌ പൊതുവെ അസാമാന്യ ബോധമുള്ളയാളാകയാല്‍ മദ്യം ഏറെ പാനം ചെയ്‌തശേഷമാണ്‌ സാമാന്യബോധത്തിലേക്ക്‌ അദ്ദേഹം ഇറങ്ങി വന്നത്‌. അനന്തരം കുറച്ചു മദ്യം കൂടി പാനം ചെയ്‌ത്‌ അദ്ദേഹം മദ്യപന്മാരുടേതായ ഒരു ഉന്നത ബോധതലത്തില്‍ എത്തുകയുണ്ടായി. തദനന്തരം അദ്ദേഹം താ ന്‍ ഉടനെഴുതാന്‍ പോകുന്ന ഒരു കഥയെക്കുറിച്ച്‌ ആരാധകനോട്‌ സംസാരിക്കാമെന്നു സമ്മതിച്ചു. സാധാരണഗതിയില്‍ കഥാകൃത്ത്‌ അപ്രകാരം സമ്മതിക്കാറുള്ളതല്ല. തന്റെ ആത്മാവിന്റെ അഗാധതയിലെ സര്‍ഗാത്മകതയുടെ ജലാശയത്തില്‍ നിന്ന്‌ ഒരു ബുദ്‌ബുദം പോലെ ഉയര്‍ന്നു വരുന്ന സാഹിത്യചിന്തകളെ അപ്രകാരം തന്നെ ആവിഷ്‌കരിച്ചാല്‍ മാത്രമേ അത്‌ ഉന്നതമായ കൃതിയാവുകയുള്ളൂ എന്ന്‌ അദ്ദേഹത്തിനറിയാമായിരുന്നു. എഴുതും മുമ്പ്‌ പറഞ്ഞു പോയാല്‍ അതിന്റെ ഉയിരായ കനല്‍ കെട്ടുപോകുമെന്നാണ്‌ അദ്ദേഹം പറയാറുള്ളത്‌. എന്നിട്ടും തന്റെ പ്രീയപ്പെട്ട ആരാധകനോടുള്ള ഔദാര്യമനോഭാവം കൊണ്ടാണ്‌ അദ്ദേഹം കഥയെക്കുറിച്ചു പറയാമെന്ന്‌ സമ്മതിച്ചത്‌.

അദ്ദേഹം കഥ പറയാന്‍ തുടങ്ങി - ഏതാണ്ട്‌ 12-16 വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ്‌ കഥാനായിക. അവള്‍ അത്ര സുന്ദരിയൊന്നുമല്ല...

കഥാകൃത്ത്‌ ഇത്രയും പറഞ്ഞപ്പോള്‍ത്തന്നെ ആരാധകനായ എക്‌സ്‌ എന്ന വായനക്കാരന്‍ വിരല്‍ ചൂണ്ടിക്കൊണ്ട്‌ കഥാകൃത്തിനോട്‌ ഇപ്രകാരം പറഞ്ഞു- അവള്‍ എന്റെ പെങ്ങളു കുട്ടിയാണ്‌.
അതു കേട്ടപ്പോള്‍ കഥാകൃത്തിനു സന്തോഷമായി. അയാള്‍ പറഞ്ഞു 'ഇതാണ്‌ ഉത്തമ വായനക്കാരന്റെ ചുമതല. ഇത്തരത്തിലൊരു മമതാബോധത്തോടെ വായിക്കുന്നവരാണ്‌ നമ്മുടെ ശക്തി. സാഹിത്യത്തോട്‌ ഇങ്ങനെയൊരു മമത പുലര്‍ത്തുന്ന മഹിതമായ ആ സാംസ്‌കാരിക സാഹചര്യം നമുക്കു കൈമോശം വന്നിരിക്കുന്നു.'

അപ്പോള്‍ ആരാധകനായ എക്‌സ്‌ എന്ന വായനക്കാരന്‍ സാമാന്യം ദേഷ്യത്തോടെ ഇങ്ങനെ പറഞ്ഞു- മമതേടേം കിമതേടേം കാര്യമല്ല. താനൊന്നു മിണ്ടാതിരിക്കെടോ. കഥയായാലും എന്തു കുന്തമായാലും ശരി, അവള്‌ എന്റെ പെങ്ങള്‌ കൊച്ചാ. അവളെയെങ്ങാന്‍ ആരെങ്കിലും ബലാല്‍ക്കാരം ചെയ്യുകയോ അതിനു ശ്രമിക്കുകയോ ചെയ്‌താല്‍ തന്റെ ചെപ്പക്കുറ്റി ഞാന്‍ അടിച്ചു പൊളിക്കും.
കഥയെഴുതും മുമ്പു തന്നെ വായനക്കാര്‍ ഇങ്ങനെ അസഹിഷ്‌ണുക്കളാകുന്നതിനോട്‌ കഥാകൃത്തിന്‌ താത്ത്വികമായ വിയോജിപ്പുണ്ടായിരുന്നു.

തനിക്ക്‌ ഉന്നതമായ സാമൂഹിക അന്തസ്സ്‌ ഉണ്ടെന്നും അതിനാല്‍ മദ്യപാനത്തിനിടെ താന്‍ ലഹളയുണ്ടാക്കില്ലെന്നും കഥാകൃത്ത്‌ ചെറിയൊരു നീരസം സ്‌ഫുരിപ്പിച്ചു കൊണ്ടു തന്നെ പറയുകയുണ്ടായി. വാസ്‌തവത്തില്‍ കഥാകൃത്തിന്‌ സാമാന്യം ഭയവുമുണ്ടായിരുന്നു. ആയത്‌ മറച്ചു വെക്കാന്‍ അദ്ദേഹത്തിന്‌ പക്ഷേ അത്രയ്‌ക്കൊന്നും കഴിഞ്ഞില്ല. അദ്ദേഹം ഒരു കഥാകൃത്ത്‌ ആയിരുന്നല്ലോ. മറിച്ച്‌ നടന്‍ അല്ലല്ലോ.

തന്റെ കഥാപാത്രം ബലാല്‍ക്കാരം ചെയ്യപ്പെടില്ല എന്നും പ്രത്യുത ബലാല്‍ക്കാരശ്രമത്തെ അതിധീരം നേരിട്ട്‌ തന്റെ പെണ്‍സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ഉജ്വല കഥാപാത്രമായിരിക്കും എന്നും കഥാകൃത്ത്‌ അഭിമാനത്തോടെ പറഞ്ഞു.
പ്‌ടേ! എന്ന്‌ അടി പൊട്ടിയത്‌ ചെവിക്കുറ്റിക്കു തന്നെയായിരുന്നു.കഥാകൃത്ത്‌ പറഞ്ഞു തീരാന്‍ കൂടി കാത്തു നിന്നില്ല ആരാധകന്‍. 'ബലാല്‍ക്കാരം ചെയ്യപ്പെടാനും അതിനെ എതിര്‍ക്കാനും മാത്രമുള്ളവളല്ല എന്റെ പെങ്ങളു കൊച്ച്‌' എന്നു പറഞ്ഞതും അയാള്‍ കൈനീട്ടി ഒറ്റയടി കൂടി കൊടുത്തു കഥാകൃത്തിന്റെ കവിളത്ത്‌. അങ്ങനെ ഒരു ചെകിട്ടത്ത്‌ അടി കിട്ടിയ കഥാകൃത്തിന്‌ മറുചെകിട്ടത്തും ആയത്‌ ലഭിക്കുകയുണ്ടായി. ഈ കഥയെങ്ങാന്‍ എഴുതിപ്പോയാല്‍ നിന്നെ ഞാന്‍ ചവിട്ടിയുരുട്ടും എന്ന്‌ താക്കീതു ചെയ്‌ത്‌ ആരാധകനായ എക്‌സ്‌ എന്ന വായനക്കാരന്‍ പുറത്തിറങ്ങാനൊരുങ്ങി.
അയാള്‍ പോയാല്‍ മദ്യത്തിന്റെ വില താനൊടുക്കേണ്ടി വരുമല്ലോ എന്ന യാഥാര്‍ഥ്യം ഞെട്ടലോടെ ഓര്‍ത്ത്‌ കഥാകൃത്ത്‌ വായനക്കാരന്റെ കൈ പിടിച്ച്‌ മാപ്പിരന്നു. ശൈലീഭംഗിയുള്ള ഭാഷയിലാണ്‌ പറയുന്നതെങ്കില്‍ കാലു പിടിച്ചു എന്നാണ്‌ പറയേണ്ടത്‌.

വിശേഷാല്‍പ്പതിപ്പിലേക്ക്‌ ഇനി എന്തു കഥയെഴുതും എന്ന വ്യഥയോടെ പാവം കഥാകൃത്ത്‌ കുറച്ചുകൂടി മദ്യം പാനം ചെയ്യാനെടുത്തു. ആ വേളയില്‍ അദ്ദേഹം സാഹിത്യഭാഷയില്‍ വിചാരിച്ചതായ ഒരു വാചകമാണ്‌ ഈ കഥയുടെ തലക്കെട്ട്‌- മറ്റൊരു കഥാകൃത്ത്‌ കുരിശില്‍.

ഗുണപാഠങ്ങള്‍: ഈ കഥയില്‍ രണ്ടു ഗുണപാഠങ്ങളുണ്ട‌ കഥാകൃത്തുക്കള്‍ക്കുള്ള ഗുണപാഠവും വായനക്കാര്‍ക്കുള്ള ഗുണപാഠവും.

കഥാകൃത്തുക്കള്‍ക്കുള്ള ഗുണപാഠം: വായനക്കാര്‍ വെറും ആരാധകര്‍ മാത്രമാണ്‌ അവരോട്‌ സമഭാവനയോടെ പെരുമാറുന്നത്‌ മണ്ടത്തരമാണ്‌. എഴുതാന്‍ പോകുന്നതോ എഴുതിപ്പോയതോ ആയ കഥകളെക്കുറിച്ച്‌ അവരോടു സംസാരിക്കാന്‍ നില്‍ക്കരുത്‌. അഥവാ സംസാരിക്കുന്നെങ്കില്‍ കൈയകലത്തില്‍ നിന്നേ അപ്രകാരം ചെയ്യാവൂ.

വായനക്കാര്‍ക്കുള്ള ഗുണപാഠം: ആരാധകനാണെന്നും ഒപ്പം വന്നാല്‍ കള്ളു മേടിച്ചു തരാമെന്നും പറഞ്ഞാല്‍ നമുക്കു പുറകെ വാലാട്ടി വരുന്നവരാണ്‌ മിക്ക കഥാകൃത്തുക്കളും. തഞ്ചത്തിനു കിട്ടുമ്പോ ള്‍ കരണക്കുറ്റിക്ക്‌ ഒന്നു കൊടുത്താല്‍ മതി പാവങ്ങള്‍ മര്യാദക്കാരായിക്കൊള്ളും.

Labels:

Monday, June 18, 2007

ശിഖണ്ഡികളെ മുന്നില്‍ നിര്‍ത്തി ഒരു കളി

ശിഖണ്ഡികളെ മുന്നില്‍ നിര്‍ത്തി ഒരു കളി
അങ്ങനെ പന്നിയന്‍ രവീന്ദ്രന്‍ വി.എസ്.അച്യുതാനന്ദനെ മലര്‍ത്തിയടിച്ചിരിക്കുകയാണ്. പന്നിയന്‍റ്‍റെ വാക്കിന് പൊന്നും വിലയാണ്. പണ്ടുപണ്ട് ഒരു പോലീസുകാരന്‍ കൂട്ടുകാരു പിള്ളേരെ പിടിച്ചു തലമൊട്ടയിടിക്കുന്നതു കണ്ട് വാശിക്ക് പന്നിയാന്‍ പറഞ്ഞു ങാഹാ.. തല മൊട്ടയടിച്ചോ എന്നാ ദേ ഈ പന്നിയാന്‍ ജീവിതത്തിലിനി മുടി വെട്ടില്ല. ഇതിനു മുംപ് ഈ മഹാഭാരതത്തില്‍ ഇത്ര ഭീഷ്മമായ ഒരു ശപഥം ചെയ്തത് ദേവദത്തന്‍ എന്നൊരു പഴമക്കാരന്‍ മാത്രമാണ്. അതിന് അങ്ങേര് അനുഭവിക്കുകയും ചെയ്തു. ലക്ഷ്മിത്തലിന്‍റ്‍റെ കംപനിയിലുണ്ടാക്കിയമാതിരിയുള്ള കൂറ്‍റന്‍ ശരങ്ങളുടെ കൂര്‍മുനയില്‍ എത്രകാലം വെള്ളമിറങ്ങാതെ കിടന്നിട്ടാണ് ഒന്നു കണ്ണടയ്ക്കാനായത്. ഏതായാലും രവീന്ദ്രന്‍ പഴയ ദേവദത്തനെപ്പോലെ അത്രയ്ക്കൊരു മണ്ടനൊന്നുമല്ല.
കണ്ണൂറ്‍ സഖാക്കള്‍ ഒന്നടങ്കം എ.ക.ജി.യുടെയും നായനാരുടെയും പിറകെ എമ്മിലേക്കു പോയപ്പോഴും മാതൃപേടകത്തില്‍ ഉറച്ചു നിന്നത് സഖാവ് സി.എന്‍.ചന്ദ്രനും രവീന്ദ്രനും മാത്രം. അതിനപ്പുറം സിപിഐ എന്നത് തിരു-കൊച്ചിക്കാരുടെ പാര്‍ട്ടിയായിരുന്നു. സുഗതന്‍ സാറു മുതല്‍ എമ്മനും തൊമ്മനും മേനനും ചന്ദ്രനും രാഘവനും ആശാനും പികെവിയും എന്നു വേണ്ട ബിനോയ് വിശ്വം വരെ പാര്‍ട്ടി നേതാക്കളൊന്നടങ്കം തിരു-കൊച്ചിക്കാരനാണ്. ദോഷം പറയരുതല്ലോ, അണികളായിട്ട് അങ്ങനെയധികം പേരൊന്നുമില്ല. അക്കൂട്ടത്തിലും മലബാറികള്‍ നന്നേകഷ്ടി.
പണ്ടു കാലത്ത് സിപിഐക്ക് ഒരു ദുഷ്പേരുണ്ടായിരുന്നു. അവര്‍ ശുദ്ധാത്മാക്കളാണ്, അധികം കലികളൊന്നും അറിയില്ല. അച്യുതമേനോന്‍ ഡീസെന്‍റ്‍റ് കക്ഷിയാണ്. ആശാനെപ്പോലുള്ളവര്‍ സിപിഐക്കാരാണ്. ഇന്നേക്കാലത്താണെങ്കില്‍ ഒ.എന്‍.വി വരെയുണ്ട് അക്കൂട്ടത്തില്‍. സി.പി.ഐ.ക്ക് സര്‍വഥാ യോഗ്യനാണെങ്കിലും പിജി സാറു മാത്രം എമ്മില്‍ പോയിക്കൂടി. പഴയ ബുദ്ധിജീവികളൊക്കെ പോയിക്കഴിഞ്ഞു. ഇനി അവശേഷിക്കുന്ന ജീവികള്‍ പന്നിയാനും ഇസ്മയേലുമൊക്കെയാണ്. ഇതുവരെ പുറത്തിറങ്ങാന്‍ അവസരം കിട്ടുന്നുണ്ടായിരുന്നില്ല പന്നിയാന്.
ഇസ്മയേല്‍ സി.പി.ഐ.യുടെ ശരദ് പവാറാണ്. ഫണ്ട് റെയ്സര്‍. പത്രം തുടങ്ങണം എന്ന പൂതി പെരുത്തപ്പോഴാണ് റെയ്സു ചെയ്ത് റെയ്സു ചെയ്ത് അതിന്‍റ്‍റെ പാരമ്യത്തിലെത്തിയത്. വെളിയത്തിന്‍റ്‍റെ വായ പിളര്‍ന്നു പോയി. രണ്ടു കോടി ചോദിച്ചപ്പോള്‍വിപ്ളവകാരികളായ അണികള്‍മുണ്ടു മുരുക്കിയെടുത്തു വാരിയെറിഞ്ഞു കൊടുത്ത കോടി പത്ത്!

വല്യേട്ടനായി വളര്‍ന്ന സീപ്യെം മൂന്നു നാലു ചാനലിലും മള്‍ട്ടി എഡിഷന്‍ പത്രത്തിലും കളിക്കുംപോള്‍ നമുക്കൊരു കീറക്കടലാസെങ്കിലും ഇല്ലാതെയെങ്ങനെ വിപ്ളവം പ്രചരിപ്പിക്കും. എവിടുന്നു കിട്ടി ഈ പത്തുകോടി എന്ന് ആരു ചോദിക്കാന്‍! ആരു തന്നെന്ന് ആരോടു ചോദിക്കാന്‍ അതിനെന്തൊക്കെ ചെയ്തു കൊടുക്കണമെന്ന് ആര്‍ക്കാവും ഊഹിക്കാന്‍!! ഇസ്മയിലിനോടു ചോദിക്കരുത്. പറയരുത്. കേള്‍ക്കരുത് ഇസ്മയില്‍ ആര്‍ക്കും പട്ടയം കൊടുത്തിട്ടില്ല. ആരോടും ഒന്നും വാങ്ങിയിട്ടില്ല..അവിവേകമായൊന്നും ചെയ്തിട്ടില്ല. ഇസ്മയിലേ ഭവാന്‍ തന്നെ ശുദ്ധരില്‍ ശുദ്ധന്‍.

അതു നില്‍ക്കട്ടെ, സഖാവ് പി കെ വി മരിച്ച ഒഴിവിലാണ് പന്നിയാന്‍ എംപീയായത്. തല കുത്തി മറിഞ്ഞാലും പന്നിയാന്‍ തിര്‍വോന്തരത്ത് പച്ച തൊടില്ലെന്ന് കട്ടായമായിരുന്നു. എല്‍.ഡി.എഫിന് ആവശ്യത്തിന് എംപീമാരുണ്ട് ഇതു പോയാലും നോപ്രോബ്ളം എന്ന മട്ടിലായിരുന്നു സിപിഎം. അപ്പോഴാണ് പന്നിയാന്‍ കൊണ്ടു കയറിയത്. ജയിച്ചു വന്നാലുടന്‍ കരുണാകര്‍ജിയെയും മോനെയും എല്‍ഡി എഫ് തൊഴുത്തിലേക്ക് തെളിക്ഹ്ചേക്കാം എന്ന് വാക്കു കൊടുത്തു.

അവറ്‍റകളും കൂടി സമ്മതിച്ചാല്‍ നാം പിന്നെ എതിര്‍ക്കാന്‍ വേണ്ടി പോകുന്നില്ല എന്ന് സഖാവ് പിണറായി സാറും വാക്കു വച്ചു. എതിര്‍പ്പു മുഴുവന്‍ വികസന വിരോധിയായ ആ കിഴവച്ചാര്‍ക്കാണ്. സിപിഐ സഹായിക്കും എന്നും അങ്ങനെ എല്‍ ഡി എഫില്‍ എത്തുമെന്നും പിന്നെ മോന്‍ജി കരണ്ടു മന്ത്രിയായി കരണ്ടു തിന്നു വളര്‍ന്നോളുമെന്നും അതു കണ്ട് സ്വസ്ഥമായി കണ്ണടയ്ക്കാം എന്നുമാണ് വല്യ മൂപ്പിത്സ് കരുതിയിരുന്നത്. അങ്ങനെയാണ് പന്നിയാന് പാലും ലഡുവും നേദിച്ചത്. വല്യ മൂപ്പിത്സ് കിണഞ്ഞു കളിച്ചു. മൃദു ഹിന്ദുത്വക്കാരുടെയും കടുക്കാരുടെയും ഓട്ടു വരെ പെട്ടിയിലെത്തിച്ചു കൊടുത്തു. സഖാവു പന്നിയാന്‍ പന പോലെ വളര്‍ന്നു. എംപീയായി. രവി സാറായി. രവിജയായി.

പക്ഷേ എല്‍.ഡി.എഫ് പ്രവേശനത്തിന്‍റ്‍റെ കാര്യം വന്നപ്പോള്‍ കാര്യങ്ങളുടെ കിടപ്പു മാറി. വോട്ടും തട്ടി ലഡുവും തിന്നു എന്നിട്ടും സിപിഐക്കു മുറുമുറുപ്പ് എന്നായി അവസ്ഥ. കരുണാകരനെ കൂടെ കൂട്ടുന്ന കാര്യത്തില്‍ പിണറായി വിജയന് നൂറ്‍റുക്കു നൂറും സമ്മതമായിരുന്നു. സിപിഐയെക്കാള്‍ പിണിയാള്‍ബലം കരുണാകരനുണ്ടെന്ന് അവരെപ്പോലെ പിണറായിക്കും അറിയാമല്ലോ. കേരളരാഷ്ട്രീയത്തിലേക്ക് സകല നെറികേടുകളെയും കൂട്ടിക്കൊടുത്ത കരുണാകരനാണ് നമ്മുടേതു പോലൊരു സമൂഹത്തിന് ഏറ്‍റവും പറ്‍റിയ ഭരണാധിപന്‍. ഇ.എം.എസ്, അച്യുതമേനോന്‍,പി.ടി.ചാക്കോ,എ.കെ ആന്‍റ്‍റണി, തുടങ്ങിയ സകല മുന്‍കാല നേതാക്കളില്‍ നിന്നും വ്യത്യസ്തനാണ് കരുണ്‍ജി. രാഷ്ട്രീയത്തെ നെറികേടുകളുടെ കൂത്തരങ്ങാക്കാന്‍ കഴിഞ്ഞ പ്രതിഭ.

അടിയന്തരാവസ്ഥക്കാലത്ത് നാലു തല്ലു കൊള്ളേണ്ടി വന്നു എന്നു കരുതി കരുണാകരനോടങ്ങനെ ആജീവനാന്ത എതിര്‍പ്പിന്‍റ്‍റെയൊന്നും കാര്യമില്ലെന്ന് പിണറായിക്കറിയാം. ഓരോ സ്ഥാനത്തിരിക്കുംപോള്‍ ഓരോരുത്തര്‍ക്ക് ഓരോ കര്‍മങ്ങള്‍ ചെയ്യേണ്ടി വരും. അതൊക്കെ കര്‍മഗതിയാണ്. അത്രമാത്രം.കരുണാകരന്‍ ഇടതു പാളയത്തിലെത്തിയാല്‍ സിപിഐ യെ മൂന്നാം കക്ഷിയായി ഒതുക്കാം. മുരളിക്കു പുറമേ ഒരു മൂളിക്കു കൂടി മന്ത്രിസ്ഥാനം കൊടുത്താല്‍ ധാരാളം. രണ്ടാം കക്ഷിക്കു രണ്ടെങ്കില്‍ മൂന്നാം കക്ഷിക്ക് എത്ര വേണം!! ഈ അപകടം മണത്തിട്ടാണ് സിപിഐ അന്ന് കരുണാകര പ്രവേശം കളിയെ എതിര്‍ത്തത്. അല്ലാതെ വികസന വിരോധിയോടുള്ള താത്പര്യം കൊണ്ടോന്നുമായിരുന്നില്ല. മണ്ടന്‍മാരായ മീഡിയാപ്പിള്ളേര് അവിടെയും നമ്മുടെ തലയില്‍ ആദര്‍ശം ആരോപിച്ചു. നമ്മളെന്തു ചെയ്യാന്‍ ശിവ ശിവ. വികസന വിരോധി മൂന്നാറിലേക്ക് മൂന്നാശാന്‍മാരെ തുടലൂരി വിട്ടത് നാടു നന്നാക്കാനൊന്നുമായിരുന്നില്ല. ശുദ്ധമാന വികസന വിരോധം ഒന്നു കൊണ്ടു മാത്രമായിരുന്നു. അല്ലെങ്കില്‍ നല്ല തങ്കപ്പെട്ട റിസോര്‍ട്ടുകളൊക്ക കണ്ണില്‍ചോരയുള്ളവരാരെങ്കിലും ഇടിച്ചു പൊട്ടിച്ചു കളയുമോ!!

പൊളിച്ചതത്രയും പൊളിച്ചു. ഇനി ബാക്കിയൊക്കെ നമ്മള് നോക്കിക്കോളാം. എന്തായിരുന്നൂ പന്നിയാന്‍റ്‍റെ ഒരുശിര്. കോട്ടിട്ടവന്‍റ്‍റെയും (മറ്‍റേ......ളവന്‍റ്‍റെ എന്നു മനസ്സിലാക്കണം പന്നിയാന്‍ നെലവില്‍ ബുദ്ധിജീവിപ്പാര്‍ട്ടിയിലെ ആസ്ഥാന ബുദ്ദൂസാണേ) അവനു മോളിലിരിക്കുന്ന മറ്‍റേ ലവന്‍റ്‍റെയും ലതു ചെത്തി ഉപ്പിലിടും എന്ന മട്ടിലല്ലായിരുന്നോ പ്രകടനം. എവിടുന്നു കിട്ടീ ഈ ഉശിരൊക്കെ!! സിപിഎമ്മിന്‍റ്‍റെ മുഖ്യമന്ത്രിക്കെതിരേ ഏതു ഗ്രഹണക്കാലത്താണ് ഇത്രയും ഉശിരോടെ തലപൊക്കാനാവുക. അതിനെതിരേ സി പി എം എന്തെങ്കിതും..... ഏയ്.. ഭീഷ്മപിതാവിനോടെതിരാന്‍ പണ്ട് ഒരു വിജയന്‍ ഇതേ വിദ്യയാണ് കളിച്ചത്. ശിഖണ്ഡികളെ മുന്നില്‍ നിര്‍ത്തി ഒരു കളി

Sunday, May 27, 2007

ഹരിഹരന്‍റ്‍റെ സിനിമകള്‍

വീണ്ടും വരുന്നു ദൃശ്യവസന്തം
നാല്‍പതു സംവല്‍സരത്തിലധികമായി മലയാള സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന സംവിധായകനാണ് ഹരിഹരന്‍. ഏതൊരു കലാകാരനെയും വിലയിരുത്തേണ്ടത് അയാളുടെ ഏറ്‍റവും മികച്ച സര്‍ഗരചനയുടെ അടിസ്ഥാനത്തിലാവുന്നതാണ് നീതി. സര്‍ഗം എ ഒറ്‍റ ചിത്രം മാത്രം മുന്‍നിര്‍ത്തി ഹരിഹരന്‍ എന്ന സംവിധായകനെ വിലയിരുത്തുക. മലയാളത്തിലെ ഏറ്‍റവും മികച്ച സംവിധായകരിലൊരാളാണ് അദ്ദേഹം എന്ന കാര്യത്തില്‍ എതിര്‍പ്പിനു വഴിയുണ്ടാവില്ല.

ഒരു സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം 'ടൈപ്പ്' അല്ല. എല്ലാത്തരം സിനിമകളും ഒരേ കെവഴക്കത്തോടെ ചെയ്തു വിജയിപ്പിച്ചിട്ടുണ്ട് ഹരിഹരന്‍. അപൂര്‍വം സംവിധായകര്‍ക്കേ അങ്ങനെ സാധിച്ചി'ുള്ളൂ. സിനിമയെക്കുറിച്ച് ഹരിഹരന് വ്യക്തമായ ബോധ്യങ്ങളുണ്ട്. സിനിമ പ്രക്ഷേകരുടെ മനസ്സില്‍ തൊടുന്നതാവണം അതാണ് അദ്ദേഹത്തിന്‍റ്‍റെ മുഖ്യസമീപനവും ലക്ഷ്യവും. കാഴ്ചക്കാരുടെ ഹൃദയത്തില്‍ സ്പര്‍ശിക്കാനായില്ലെങ്കില്‍ സിനിമയ്ക്ക് വിജയം എളുപ്പമല്ല. ഹൃദയത്തോടു സംവദിക്കു നല്ല സിനിമകളാണ് ഹരിഹരന്‍റ്‍റെ ഉതസംഭാവനകള്‍.

ഒരു സംവിധായകന്‍ എന്ന നിലയില്‍ ഹരിഹരനെക്കുറിച്ച് കാര്യമായ പഠനങ്ങളൊും നടന്നിട്ടില്ല. അതെന്തേ? മറ്‍റു മിക്ക സംവിധായകരെയും വര്‍ഗീകരിച്ച് കള്ളികളിലാക്കി തിരിച്ച് എളുപ്പം പഠിക്കാനാവും. കുടുംബ ചിത്രങ്ങളുടെ സംവിധായകന്‍, ഹാസ്യക്കാരന്‍, അവാര്‍ഡു സിനിമക്കാരന്‍ എിങ്ങനെ പല വിധത്തില്‍. എന്നാല്‍ കുടുംബ ചിത്രങ്ങളും സാമൂഹ്യ ചിത്രങ്ങളും ആക്ഷന്‍ സിനിമകളും ചരിത്രഗാഥകളും തമാശപ്പടങ്ങളും ഫാന്‍റ്‍റസി സിനിമയും എല്ലാം എടുത്തു വിജയിപ്പിച്ച പ്രതിഭാശാലിയാണ് ഹരിഹരന്‍. ഒരു സംവിധായകന്‍ എന്ന നിലയില്‍ ഇങ്ങനെ ഓള്‍ റൌണ്ട് മികവു പ്രകടിപ്പിച്ചി'ുള്ള സംവിധായകര്‍ മലയാളത്തില്‍ വളരെക്കുറച്ചേ ഉള്ളൂ.

ഹരിഹരന്‍ ഒരിക്കലും ട്രെന്‍റ്‍റുകള്‍ക്കു പിാലേ പാഞ്ഞെത്താറില്ല. സൂപ്പര്‍ താരങ്ങള്‍ക്കു പിറകെ പായാനോ വിജയിച്ച കഥകളെ അനുകരിക്കാനോ ഒരിക്കലും തയ്യാറായി'ില്ല ഹരിഹരന്‍. അദ്ദേഹം ട്രെന്‍റ്‍റുകള്‍ സൃഷ്ടിക്കുകയാണു പതിവ്. ൧൯൬൫ മുതല്‍ സിനിമയുടെ പിന്നാംപുറത്തു പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു ഈചലച്ചിത്രകാരന്‍.

എം എസ് മണിയുടെ അസ്ഇസ്റ്‍റന്‍റ്‍റായി മാണിക്യക്കൊട്ടാരത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രലോകത്ത് ഹരിശ്രീ കുറിക്കുന്നത്. എസ് എസ് രാജന്‍, ശ്രീധര്‍ തുടങ്ങി മറ്‍റു ചില സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും സിനിമയില്‍ ഹരിഹരന്‍റ്‍റെ ഗുരു എം. കൃഷ്ണന്‍നായരാണ്. ഇരുപതോളം ചിത്രങ്ങളില്‍ അദ്ദേഹത്തിന്‍റ്‍റെ സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷമാണ് സ്വന്തമായി ഒരു സിനിമയെടുക്കാന്‍ ഹരിഹരന്‍ തയ്യാറായത്.

ഡോ.ബാലകൃഷ്ണന്‍ രചിച്ച ലേഡീസ് ഹോസ്റ്‍റലാണ് ഹരിഹരന്‍ എന്ന സംവിധായകന്‍റ്‍റെ ആദ്യ സിനിമ. കുടുംബകഥള്‍ മാത്രം വിജയിച്ചിരുന്ന കാലമായിരുന്ന അത്. ലേഡീസ് ഹോസ്റ്‍റലാവട്ടെ ഒരു തമാശക്കഥയും. അക്കാലത്ത് സിനിമയുടെ മുഖ്യ കഥാധാരയില്‍ ഹാസ്യനടന്‍മാര്‍ക്കു വലിയപ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല. കഥ ഒരു വഴിക്കു നടക്കും, തമാശ ഒരു സൈഡിലൂടെയങ്ങനെ പോകും. ആ അവസ്ഥ മാറ്‍റി ഗൌരവമുള്ള കഥ സറ്‍റയറായി അവതരിപ്പിക്കുകയാണ് ലേഡീസ് ഹോസ്റ്‍റലില്‍ ചെയ്തത്.

ആദ്യ ചിത്രം സൂപ്പര്‍ ഹിറ്‍റ് ആയതോടെ മലയാള സിനിമയില്‍ ഹരിഹരന്‍ എന്ന സംവിധായകന്‍റ്‍റെ യുഗം തെളിയുകയായിരുന്നു. അന്ന് സൂപ്പര്‍ നടനായിരുന്ന പ്രേം നസീറിനെ ഒരു ഇഡിയറ്‍റ് ആയി അവതരിപ്പിച്ച സിനിമയ്ക്കെതിരെ ചില നസീര്‍ആരാധകര്‍ ആക്രോശമുതിര്‍ത്തെങ്കിലും പ്രേക്ഷകര്‍ സിനിമയെ നെഞ്ചേറ്‍റിയതോടെ എല്ലാ അപശബ്ദങ്ങളും നിലച്ചു. എപ്പോഴും ഹരിഹരനെതിരേ ഉയര്‍ന്നിട്ടുള്ള ഇത്തരം ആരോപണങ്ങളെയെല്ലാം നേരിടാറുള്ളത് അദ്ദേഹത്തിന്‍റ്‍റെ സിനിമകള്‍ തയൊണ്. ലേഡീസ് ഹോസ്റ്‍റലിനു ശേഷം തുടര്‍ങ്ങോ'് ഹരിഹരന്‍ തൊട്ടതെല്ലാം പൊന്ന് എതായിരുന്നu അവസ്ഥ. കോളേജ് ഗേള്‍, ലൌ മാര്യേജ്, ബാബുമോന്‍, തെമ്മാടി വേലപ്പന്‍, ശരപഞ്ജരം തുടങ്ങി ഹിറ്‍റുകളുടെ ഒരു പരംപര. ഹരിഹരന്‍റ്‍റെ എല്ലാ സിനിമകളും ഹിറ്‍റ് എന്ന അവസ്ഥ.

ജയനെവച്ച് ഒരു സിനിമയേ ചെയ്തിട്ടുള്ളൂ ഹരിഹരന്‍. ശരപഞ്ജരം മാത്രം. എന്നാല്‍, ജയനെ സൂപ്പര്‍ നായകനാക്കിയ സംവിധായകന്‍ എന്ന് പൊതുവില്‍ അംഗീകരിക്കപ്പെ'ത് ഹരിഹരന്‍റ്‍റെ പേരായിരുന്നു. ജയന്‍റ്‍റെ സൂപ്പര്‍ ചിത്രമായി ഇന്നും അറിയപ്പെടുന്നതാണല്ലോ ശരപഞ്ജരം. ഒരു സംവിധായകന്‍ എന്ന നിലയില്‍ ഹരിരഹരന്‍റ്‍റെ മികവു രേഖപ്പെടുത്തിയ ആദ്യ ചിത്രങ്ങളിലൊന്നാണ് ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച. ജനപ്രീതിയും കലാമൂല്യവും ഒറ്‍റ്ഹ്തു ചേര്‍ മികച്ച സിനിമയായി അത് ഏറെ ശ്രദ്ധ നേടി. അങ്ങനെ നിലവാരമുള്ള സിനിമകളുടെ സംവിധായകന്‍ എന്ന അംഗീകാരവും അദ്ദേഹത്തിനു കൈവുന്നu. പഞ്ചാഗ്നി, അമൃതംഗമയ, ആരണ്യകം,നഖക്ഷതങ്ങള്‍, ഒരു വടക്കന്‍ വീരഗാഥ, പരിണയം,എന്നു സ്വന്തം ജാനകിക്കുട്ടി.. ഹരിഹരന്‍റ്‍റെ മികച്ച സിനിമകളുടെ പട്ടികയില്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച അനവധി സിനിമകളുണ്ട്.

മലയാളത്തിലെ ഏറ്‍റവും മികച്ച ചലച്ചിത്രകൂ'ായ്മകളിലൊാണ് എം ടി-ഹരിഹരന്‍ ടീം. നമ്മുടെ സിനിമകളെക്കുറിച്ച് മലയാളികള്‍ അഭിമാനത്തോടും ആത്മവിശ്വാസത്തോടും കൂടി സംസാരിച്ചിരുത് മുഖ്യമായും എം.ടി- ഹരിഹരന്‍ ടീമിന്‍റ്‍റെ സിനിമകളെ മുന്‍നിര്‍ത്തിയായിരുന്നു. സംവിധായകന്‍റ്‍റെയും തിരക്കഥാകൃത്തിന്‍റ്‍റെയും പേരുകള്‍ക്ക് നായകന്‍റ്‍റെയും നായികയുടെയും പേരിനെക്കാള്‍ പ്രാധാന്യം കൈവരുത്തിയ മഹനീയപ്രതിഭാ സംഗമമാണ് എം.ടി ഹരിഹരന്‍ കൂട്ടായ്മ. കേരളത്തെയും കേരളീയ ജീവിതത്തെയും കുറിച്ച് വ്യക്തമായ അവബോധമുള്ളയാളാണ് ഹരിഹരന്‍. താമരശ്ശേരിയില്‍ ഒരു നാട്ടിന്‍ പുറത്തു ജനിച്ചു വളര്‍ ഹരിഹരനോട് നാ'ിന്‍ പുറത്തിന്‍റ്‍റെ നറുമണത്തെയും മമതയെയും കുറിച്ച് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. കേരളീയ ജീവിതത്തിന്‍റ്‍റെ തുടുപ്പും തുടിപ്പും ആ സിനിമകളില്‍ എപ്പോഴുമുണ്ടാവും. മലയാളിപ്രേക്ഷകര്‍ ഹൃദയം കൊണ്ട് ഹരിഹരന്‍ ചിത്രങ്ങളെ കൊണ്ടാടാന്‍ ഒരു കാരണം ആ ആ കേരളീയതയുടെ നനുത്ത പച്ചപ്പു തെ. സിനിമ കേവലം ഒരു നേരംപോക്കല്ല അദ്ദേഹത്തിന്. അത് നാം ജീവിക്കു സമൂഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്യുതും ജീവിതാവസ്ഥകളെ വിശകലനം ചെയ്യുതുമാവണം എന്ന് ഹരിഹരനു നിര്‍ബന്ധമുണ്ട്. അതു കൊണ്ടാണ് ഹരിഹരന്‍റ്‍റെ സിനിമകള്‍ വെറുതെ കണ്ടു തള്ളാന്‍ കഴിയാത്തത്. തീയറ്‍ററില്‍ നിിറങ്ങിയാലും ഒരു ഊഷ്മളതയായി ആ സിനിമാനുഭവം മനസ്സിലുണ്ടാവും.

ദൃശ്യങ്ങളിലാവട്ടെ, ചിത്രീകരണത്തിലാവട്ടെ് അനാവശ്യമായ ഗിമ്മിക്കുകളൊും ഹരിഹരന്‍സിനിമകളില്‍ ഉണ്ടാവില്ല. കഥയുടെ,സിനിമയുടെ, സുഗമമായ ഒഴുക്കിനെ എവിടെയും തടസ്സപ്പെടുത്താതിരിക്കുക എതാണ് അദ്ദേഹത്തിന്‍റ്‍റെ രീതി. പുതിയ ചില സംവിധായകരുടെ സിനിമകളില്‍ കാണും വിധമുള്ള ടക്..ടക്.. എ ക്യാമറാ വെ'ിക്കലുകളോ ഭ്രമിപ്പിക്കു പാന്‍ ഷോ'ുകളോ ബോധത്തെ കീഴ്മേല്‍ മറിക്കു ദൃശ്യ പ്രകടനങ്ങളോ ഒും എവിടെയുമില്ല. സിനിമയെ ഒരു കലാസൃഷ്ടിയായിട്ടാണ് അദ്ദേഹം കാണുത്. അതേസമയം സിനിമയുടെ സാങ്കേതിക വളര്‍ച്ചകള്‍ ഏറ്‍റവും നായി ഉപയോഗിക്കാനും ഹരിഹരന്‍ ശ്രദ്ധ വയ്ക്കുന്നു. ജാനകിക്കുട്ടി പോലുള്ള സിനിമകള്‍ നല്ല ഉദാഹരണം.

ഹരിഹരന്‍റ്‍റെ മിക്ക സിനിമകളും സവര്‍ണ ഹൈന്ദവ പശ്ചാത്തലത്തിലുള്ളവയാണ്. സര്‍ഗം, പരിണയം, വടക്കന്‍ വീരഗാഥ, എന്‍റ്‍റെ സ്വന്തം ജാനകിക്കുട്ടി, മയൂഖം തുടങ്ങി എത്രയോ സിനിമകള്‍. എാല്‍ ഹരിഹരന്‍ എ സംവിധായകനെ ഫ്യൂഡലിസ്റ്‍റ് എോ സവര്‍ണ വാദി എോ ആരും ആക്ഷേപിക്കാറില്ല. ഹരിഹരന്‍ അവതരിപ്പിക്കുന്നത് കേരളത്തിലെ ഒരു സമുഹത്തിന്‍റ്‍റെ സ്വാഭാവിക ജീവിതമാണ്. ആ സിനിമകള്‍ വിദ്വേഷമോ അസഹിഷ്ണുതയോ പ്രചരിപ്പിക്കുന്നില്ല. പൊള്ളയായ പൊങ്ങച്ചങ്ങള്‍ വിളിച്ചു പറയുകയും സ്പര്‍ധ പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് എതിര്‍ക്കപ്പെടുന്നത്. അത്തരം വിദ്വേഷികളുടെ പട്ടികയില്‍ ഹരിഹരന്‍ പെടുന്നില്ല. കൊംപും വാലുമുണ്ടെന്ന് നടിക്കുന്ന പല പുതിയ സംവിധായക്അരും മതപരവും ജാതീയവുമായ അല്‍്പത്തങ്ങളില്‍ പെട്ട്ഴലുന്നവരാണ് എന്നോര്‍ക്കുക. വിധുബാല,മാധവി,ഗീത,ജോമോള്‍,രംഭ തുടങ്ങി ഒട്ടേറെ നടികള്‍ രംഗത്തെത്തിയത് ഹരിഹരന്‍റ്‍റെ ചിത്രങ്ങളിലൂടെയാണ്. എും പുതുമുഖ താരങ്ങളെ പ്രോത്സാഹിപ്പിച്ചി'ുള്ള സംവിധായകനാണ് അദ്ദേഹം. വിനീതിനെയും മോനിഷയെയും പോലെ കൌമാരത്തിലേക്കു കടന്നെത്തുന്ന ചെറു ബാല്യക്കാരെ' വച്ച് മികവുറ്‍റ സിനിമയെടുക്കാനായത് സംവിധായകന്‍റ്‍റെ കഴിവു തയൊണ്. ചെറിയ കു'ികളെയും കൌമാരക്കാരെയും വച്ച് മികച്ച സിനിമകള്‍ ചെയ്യുന്നത് അന്താരാഷ്ട്ര തലത്തില്‍ തെ ആദരിക്കപ്പെടുന്ന കാര്യമാണ്.

എം.ടി.യുടെ തിരക്കഥയില്‍ സിനിമയെടുക്കുംപോളാണ് ഹരിഹരന്‍ സിനിമകള്‍ക്ക് ഏറെ മിഴിവുണ്ടാകുന്നത്. ബഹുശാഖിയായ എം.ടി.യുടെ വ്യക്തിത്വ പ്രഭക്കു കീഴില്‍ പലപ്പോഴും ഹരിഹരന്‍റ്‍റെ സംവിധായക പ്രതിഭ വേണ്ടത്ര ആദരിക്കപ്പെടാതെ പോയിട്ടുണ്ട്. വടക്കന്‍ വീരഗാഥയും പരിണയവും പോലുള്ള സിനിമയുടെ കാര്യങ്ങളില്‍ പ്രത്യേകിച്ചും. ഈാല്‍ തിരിച്ചറിയേണ്ടവര്‍ എന്നും ആ പ്രതിഭയെ തിരിച്ചറിഞ്ഞിരുന്നം ആദരിച്ചിരുന്നു. ഏതു കാലത്തും ഹരിഹരനോടൊപ്പം പ്രവര്‍ത്തിക്കാന്‍ എം.ടി. ഉള്‍പ്പെടെ മലയാളത്തിലെ ഏറ്‍റവും നല്ല തിരക്കഥാകൃത്തുക്കള്‍ താത്പര്യപൂര്‍വം മുന്നോട്ടു വന്നിട്ടുമുണ്ട്.

അദ്ദേഹത്തിന്‍റ്‍റെ സിനിമകളുടെ ഏറ്‍റവും വലിയ ആകര്‍ഷണീയത അവയിലെ പാട്ടുകളാണ്‍്്. സംഗീതത്തിന് അദ്ദേഹം കല്‍പിക്കുന്ന പ്രാധാന്യമാണ്. പഞ്ചാഗ്നിയും നഖക്ഷതങ്ങളും പരിണയവും സര്‍ഗവും ഉള്‍പ്പെടെ എത്രയോ ചിത്രങ്ങള്‍. മലയാളത്തിലെ സിനിമാ സംഗീതത്തിന്‍റ്‍റെ തലവര മാറ്‍റിക്കുറിച്ചവയാണ് അവയില്‍ പലതും. ചെറുപ്പം മുതലേ തികഞ്ഞ സംഗീത താല്‍പര്യത്തില്‍ വളര്‍ന്ന ഹരിഹരന് മലയാളികളുടെ സംഗീത ബോധത്തെക്കുറിച്ചു നല്ല ധാരണയുണ്ട്. നമ്മുടെ പൊതുധാരാ സംഗീത ബോധത്തെ പുനര്‍ നിര്‍വചിക്കാന്‍ കഴിഞ്ഞ സംവിധായകരില്‍ പ്രമുഖനാണ് ഹരിഹരന്‍.

മമ്മൂട്ടിയും എംടിയും ഇളയരാജയും ഹരിഹരനും ഒപ്പം പഴശ്ശിരാജയും ഒരുമിക്കുംപോള്‍ മലയാളസിനിമയില്‍ വീണ്ടുമൊരിക്കല്‍ കൂടി ആ പഴയവസന്തം കടന്നുവരും തീര്‍ച്ച.


പഴശ്ശി രാജ എന്ന സിനിമയുടെ പശ്ചാത്തലത്തില്‍ 'ഹരിഹരപ്രശസ്തി'യായി എഴുതിയത്

Friday, January 05, 2007

ബാബാ കല്യാണി ഒരു കാഴ്ചക്കുറിപ്പ്

കീടനാശിനികള്‍ക്ക് ഒരു കുഴപ്പമുണ്ട്.അണുക്കളും കീടങ്ങളും വളരെ വേഗത്തില്‍ അവയെ പ്രതിരോധിക്കാനുള്ള ശക്തി നേടും.ഓരോതവണയും കൂടുതല്‍ ശക്തിയേറിയ കീടനാശിനികള്‍ പ്രയോഗിച്ചുകൊണ്ടേയിരിക്കണം.അല്ലെങ്കില്‍ കീടങ്ങള്‍ നാശിനികളെ ചുമ്മാ അങ്ങ് അവഗണിച്ചു കളയും.പ്രേക്ഷക കീടങ്ങള്‍ക്കു മേല്‍ ഷാജി കൈലാസ് നടത്തുന്ന ഒരു ഡി.ഡിടി.പ്രയോഗമാണ് ബാബാ കല്യാണി എന്ന സിനിമ. പക്ഷേ പല്ലിനു ശൌര്യം പണ്ടെപ്പോലെ ഫലിക്കുന്നില്ല.

ഓരോ തവണയും കിടിലം കിടിലോല്‍ക്കിടിലമായി മാറണം എന്നു പറഞ്ഞാല്‍ പാവം ഷാജി കൈലാസ് എന്തു ചെയ്യാനാണ്! ഒച്ചയും ബഹളവും പരമാവധി കൂട്ടാം ക്യാമറ കിടുക്കിക്കൊണ്ടേയിരിക്കാം.ഓരോ ഫ്രെയിമും നുറുക്കി കടുകു വറുക്കും പോലെ ചിതറിക്കാം. ഇതിനൊക്കെ പുറമേ മന്ത്രം മുഴക്കിയും തംപ്രാന്‍ പെരുമകള്‍ കൊണ്ടാടിയൂം ഒന്ന് ഉറഞ്ഞു നോക്കാം .എന്നിട്ടും ഫലിക്കുന്നില്ലെങ്കില്‍ പിന്നെ എന്തു ചെയ്യാനാണ്?

സിനിമ ഒരു ആവിഷ്കാര മാധ്യമമാണ്, കലാരൂപമാണ് എന്നൊക്കെയുള്ള അലവലാതി ധാരണകളൊൂം ഷാജി കൈലാസിനെ ശല്യപ്പെടുത്താറില്ലഠന്‍റ്‍റെ സിനിമ ഒരൂ കൊമേഴ്സ്യല്‍ പ്രോഡക്റ്‍റാണ് എന്നു ത്ഉറന്നു പറയാനൂള്ള ആര്‍ജവവും ചങ്കൂറ്‍റവുമൊക്കെ ഷാജിക്കുണ്ട്. സിനിമയെ എന്നല്ല മോഹന്‍ലാലിനെ തന്നെ ഒരൂ കൊമേഴ്സ്യല്‍ പ്രോഡക്റ്‍റായിട്ടാണ് ഷാജി കൈലാസ് കാണുന്നത്.

ന്യൂസ് എന്ന സിനിമയില്‍ തുടങ്ങി സഡേ സെവന്‍ പി.എം., നീല ക്കുറുക്കന്‍, ഡോ.പശുപതി തുടങ്ങി ഒരു പാടു പടങ്ങളിലൂടെ ലക്കില്ലാതെ അലഞ്ഞു തിരിഞ്ഞ് തലസ്ഥാനത്തിലെത്തിയപ്പോളാണ് അംപട ഞാനേ എന്ന് ഷാജി കൈലാസിനൊരു തിരിച്ചറിവുണ്ടായത്. അതു മുത ല്‍ വച്ചടി കയറ്‍റമായിരൂന്നു. ഏകലവ്യനും കമ്മീഷണറും കിങ്ങും പത്രവും മുതല്‍ ആറാം തംപുരാനും വല്യേട്ടനും നരസിംഹവും വരെ തട്ടു പൊളിപ്പന്‍ വിജയങ്ങള്‍.ഇടക്ക് രൂദ്രാക്ഷത്തില്‍ തട്ട് ഒു പൊളി ഞ്ഞെങ്കിലൂം അതിലെ നായികയെ കൂടുംബനായികയാക്കി വിജയം കൊയ്തു.

താണ്ഡവം പൊളിഞ്ഞതിന് വേണ്ടതിലധികം ശകാരവും കിട്ടി. ഷാജി കൈലാസിന്‍റ്‍റെ തട്ടു പൊളിപ്പന്‍ ടേക്കിങ്ങുകള്‍ പോലെ അടിമുടി പൊളിപ്പന്‍ ഡയലോഗുകളുമായി സ്ക്രിപ്റ്‍റെഴുതുന്ന രജി പണിക്ക രും രഞ്ജിത്തും കൂടെയുണ്ടായിരുപ്പോഴാണ് ഷാജിക്ക് വന്‍ വിജയങ്ങള്‍ കൊയ്യാനായത്. രജി, രഞ്ജിത്, ഷാജി, ത്രയത്തിനൊരൂ പൊതു പ്ളാറ്‍റ്ഫോമുണ്ട്. ഫ്യൂഡലിസ്റ്‍റ് മഹത്വകല്‍പനകളും സവര്‍ണ ഹിന്ദുത്വ കുലീനതാ നാട്യങ്ങളുമാണ് ആ ഉസാഘ.

എം.ടി. വാസുദേവന്‍ നായരെപ്പോലുള്ളവര്‍ വളരെ സൌമ്യമായും തന്ത്രപരമായും കൈമിടുക്കോടു കൂടി കൈകാര്യം ചെയ്തു വിജയിച്ച ആ കുലീനതാ നാട്യങ്ങള്‍ എടുത്തിട്ടലക്കി അലംപാക്കിക്കളഞ്ഞു ഈ ത്രയം. അതിലങ്ങു ഹരം കൊണ്ടിട്ട'ാണ് ഗിരീഷ് പുത്തഞ്ചേരിയെപ്പോലെ ചിലരും തിരക്കഥാ വ്യവസായത്തിലിറങ്ങിയത്.

വരാന്തയില്‍ ഒരു നിലവിളക്കു കത്തിക്കുന്നതിന്‍റ്‍റെയോ തൊടിയിലൊരു തുളസി നില്‍ക്കുന്നതിന്‍റ്‍റെയോ ദൃശ്യങ്ങള്‍ കണ്ടാല്‍ പോലും 'അയ്യോ ദേ ഫ്യൂഡലിസം വന്നേ' എന്ന് അലറി വിളിക്കുന്ന ചില നിരൂപക വേഷങ്ങള്‍ കൂടി വന്നതോടെയാണ്‍ തോുു; ഈ സംവിധായകരും തിരക്കഥക്കാരും സവര്‍ണ ഹിന്ദു, തംപ്രാന്‍ വേഷങ്ങള്‍ കൊണ്ടാടാന്‍ തുടങ്ങി. അവയിലെല്ലാം അഭിരമിക്കാത്തവരോടൊക്കെ അസഹിഷ്ണുതയും പെരുത്തു. രഞ്ജിത്തിന്‍റ്‍റെയും ഷാജി കൈലാസിന്‍റ്‍റെയുമൊക്കെ സിനിമകളില്‍ ഈ അസഹിഷ്ണുത വഴിഞ്ഞൊഴുകുന്നതു കാണാം.

ദേവാസുരത്തില്‍ തുടങ്ങിയ തംപ്രാന്‍ പെരുമയുടെ എടുപ്പു കെട്ടുകള്‍ നരസിംഹത്തിലെത്തിയതോടെ അത്യുച്ചത്തിലെത്തി അവിടെ നിന്നു മൂക്കും കുത്തി താഴെ വീണതാണ്. ആ വീഴ്ചയിലുണ്ടായ ചതവിന്‍റ്‍റെ കേട് ഇന്നും തീര്‍ന്നിട്ടില്ല പാവം മോഹന്‍ലാലിന്. അതിനിടക്ക് ഒരു നന്ദനവും കൊണ്ട് രഞ്ജിത്ത് ഒു പൊങ്ങിയതോടെ അസഹിഷ്ണുതക്ക് വീണ്ടും തിടം വച്ചു. പടങ്ങള്‍ പിന്നയു പൊട്ടി.പ്രേക്ഷകര്‍ അവഗണനയുടെ താണ്ഡവമാടിയതിന്‍റ്‍റെ ക്ഷീണത്തില്‍ നിന്ന് ഷാജി കൈലാസും കര കയറി വരുന്നതേയുള്ളൂ.ടൈഗറും ചിന്താമണി കൊലക്കേസുമൊക്കെയായി അങ്ങനെ പിച്ച വച്ച്. അങ്ങനെയാണ് ഇപ്പോള്‍ ബാബാ കല്യാണിയില്‍ എത്തി നില്‍ക്കുന്നത്.

എന്നും തിരക്കഥാ കൃത്തിനെ ആശ്രയിച്ചു നില്‍ക്കുന്ന സംവിധായ കനാണ് ഷാജി കൈലാസ്. ഷാജിക്കായി തകര്‍പ്പന്‍ തിരക്കഥകള്‍ പണിത രജി പണിക്കരും രഞ്ജിത്തും ഇപ്പോളിതാ ബി.ഉണ്ണികൃ ഷ്ണനും സംവിധാനപ്പണി സ്വയം ഏറ്‍റെടുത്തു കഴിഞ്ഞു. എസ്.എന്‍.സ്വാമി ഏതായാലും അങ്ങനെയൊരു സാഹസത്തിനു മുതിരാനിടയില്ല. കോട്ടയം പുഷ്പനാഥിന്‍റ്‍റേതിനെക്കാള്‍ മെച്ചപ്പെട്ട ഡിറ്‍റക്റ്‍റീവ് സാധങ്ങള്‍ എഴുതിയുണ്ടാക്കാന്‍ ശേഷിയുള്ളയാളാണ് സ്വാമി.

അവിടവിടെ ചില്ലയും കൊംപും മുറിച്ച് ചെത്തിയൊരുക്കിയതു പോലുള്ള തിരക്കഥയാണ് ബാബാ കല്യാണിയുടേത്. കഥയില്‍ ചോദ്യം പാടില്ല. മോഹന്‍ലാല്‍ പോലീസുകാരനായി വരുംപോള്‍ തനിക്ക് എവിടെ ഏതു പോസ്റ്‍റില്‍ നിയമനം വേണം എന്ന് അദ്ദേഹത്തിനു തീരു മാനിക്കാം. തനിക്കൊപ്പം ആരൊക്കെ വേണമ്മ്ന്ന.

കുറച്ചുകാലം മുംപ് ഹോളിവുഡിലിര്‍ങ്ങു മിക്ക സിനിമകളുടെയും പ്രമേയം ഭൂമിയെ കീഴടക്കാന്‍ വരുന്ന അന്യഗ്രഹജീവികളെ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ എതിര്‍ത്തു തോല്‍പിക്കുന്നതായിരന്നു. ലോകത്തിന്‍റ്‍റെ രക്ഷകരായി അമേരിക്കന്‍ ശാസ്ത്ര്‍ജ്ഞര്‍. പിന്നെ ക്രമേണ ഭൂമിയുടെ ശത്രുക്കള്‍ തീവ്രവാദികളായി. തീവ്രവാദം എന്നാല്‍ ഒന്നല്ലേയുള്ളൂ- ഇസ്ളാമിക് ടെററിസം.

ഇസ്ളാമിക തീവ്രവാദികള്‍ കൊച്ചിയിലും പളനിയിലും നടത്താനൊരുങ്ങുന്ന ബോംബ് സ്ഫോടന പദ്ധതികളെ മോഹന്‍ലാലും ബിജുമേനോനും കൂടി പൊളിച്ചടുക്കുന്നതാണ് ബാബാ കല്യാണിയുടെ തന്തു. ഗുരുവായൂരപ്പന്‍റ്‍റെ ഭക്തനാണേ മോഹന്‍ലാല്‍. മുസ്ളിം തീവ്രവാദികള്‍ക്കെതിരായ കൂട്ടുകെട്ടില്‍ മോഹന്‍ലാലിനൊപ്പം നസ്രാണിപ്പോലീസായി ബിജു മേനോനുമുണ്ട്.

ഷാജി കൈലാസിന്‍റ്‍റെ മിക്ക ചിത്രങ്ങളിലും മുസ്ളീങ്ങള്‍ കള്ളക്കടത്തിന്‍റ്‍റെയും മയക്കുമരുന്നിന്‍റ്‍റെയും ആള്‍ക്കഅരാണ്. ഇപ്പോള്‍ അക്കൂട്ടത്തില്‍ തീവ്രവാദവും കൂടി ചേര്‍ന്നു എന്നു മാത്രം ഫ്രെയിമുകളും ഷോട്ടുകളുമെടുത്ത് അമ്മാനമാടുകയാണ് ബാബാ കല്യാണിയില്‍ സംവിധായകന്‍. എഡിറ്‍റു ചെയ്ത ഡോന്‍ മാക്സ് ശരിക്കും വിയര്‍ത്തിട്ടുണ്ടാവണം.വിറയ്ക്കുന്ന ഫ്രെയിമുകളെ ഒന്നു പിടിച്ചു നിര്‍ത്തുകയെങ്കിലും വേണമല്ലോ. അടുക്കി വയ്ക്കുകയൊന്നും വേണ്ടെങ്കിലും.

മുന്‍പ് കല്യാണ ആല്‍ബങ്ങള്‍ ഒട്ടിച്ചുണ്ടാക്കു ഫോട്ടോഗ്രാഫര്‍മാര്‍ ഒരേ പേജില്‍ തന്നെ പല ഫോട്ടോകള്‍ വെട്ടിയും ഒട്ടിച്ചും 'ഇഫക്റ്‍റ്' ഉണ്ടാക്കുമായിരന്നുു. ഇതേ ഇഫക്റ്‍റുണ്ടാക്കാല്‍ രീതി ഇപ്പോള്‍ ഷാജി കൈലാസ് കണ്ടുപിടിച്ചി'ുണ്ട്. ബാബാ കല്യാണിക്കു മുന്‍പ് മോഹന്‍ലാല്‍ പോലീസുകാരനായി വേഷം കെട്ടിയത് ഐ.വി.ശശിയുടെ ശ്രദ്ധയിലായിരുന്നു. അതിലും ഇതു പോലെ തന്നെ ബോംബു വയ്ക്കാന്‍ വ ഭീകരരെ പിടി ലായിരുന്നു പണി. പിന്നെസീരിയസായ മുസ്ളിം തീവ്രവാദം നാം കണ്ടത് ദൈവനാമത്തില്‍ എന്ന സിനിമയിലാണ്. അതില്‍ കണ്ട തീവ്രവാദ പരിപാടികള്‍ അതു പടി പകര്‍ത്തിയിട്ടുണ്ട് ബാബാകല്യാണിയില്‍. കുറച്ച് പത്രവാര്‍ത്തകള്‍ കൂടി ചേര്‍ത്തിട്ടുണ്ട് കേട്ടോ. അതില്‍ പ്രഥ്വിരാജ് സാദാ മട്ടില്‍ ചെയ്ത വേഷം ഇതില്‍ ഇന്ദ്രജിത്ത് നന്നായി ചെയ്തട്ടുണ്ട് എന്നതാണു വിശേഷം.

എല്ലാ തീവ്രവാദക്കാരോടും വളരെ ലളിതമായ ഒരു ചോദ്യമേ നമുക്കു ചോദിക്കനുള്ളൂ."ഇതു കൊണ്ട് എന്താണു പ്രയോജനം" എന്ന്. തീവ്രവാദം എന്ന ആഗോള തിന്‍മയെ ആയുധബലം എന്ന എളുപ്പവഴിയിലൂടെ നേരിടാനാണ് എല്ലായിടത്തും ശ്രമം. തീവ്രവാദത്തിന്‍റ്‍റെ തിന്‍മയെ കൂടുതല്‍ വലിയ തിന്‍മ കൊണ്ടു നേരിടുന്നതാണല്ലോ പരിഷ്കൃതരീതി.

ആണത്തത്തെക്കുറിച്ചുള്ള അഹംഭാവപ്രകടനം,ഫ്യഡല്‍ മഹത്വബോധം,വര്‍ണവെറിയുള്ള ഹിന്ദുത്വാഭിനിവേശം,മുസ്ളീം സമുദായത്തോടും മറ്‍റുമുള്ള അസഹിഷ്ണുത എന്നിങ്ങനെ എല്ലാം തികഞ്ഞ ആശിങ്കങ്ങളാണ് നമ്മുടെ സിനിമാ ലോകത്തെ ഈ തംപുരാന്‍ പ്രഭൃതികള്‍.

മലയാള സിനിമയുടെ ആയ കാലം മുതല്‍ ഓരോ ഭാഷക്കും ഓരോ ചുമതലകളുണ്ട്.ഇംഗ്ളീഷ് മേലാളന്‍റ്‍റെ ഭാഷയാണെന്നതു പോലെ ഹിന്ദി കള്ളക്കടത്തുകാരന്‍റ്‍റെയും അധോലോകക്കാരന്‍റ്‍റെയും ഭാഷയാണ്. അങ്ങാടിയില്‍ ടിഡാമോദരന്‍ മാഷ് ജയനെക്കൊണ്ട് ഇംഗ്ളീഷ് പറയിപ്പിച്ചത് ഇന്നും ഒരു സംഭവമാണല്ലോ. ന്യായമായും ഒരു കള്‍ച്ചറല്‍ സ്റ്‍റഡിക്കു കോപ്പുണ്ട് ഇവിടെ.

ഡോ.പ്അശുപതിയൊക്കെ കഴിഞ്ഞതോടെ ഷാജി കൈലാസ് തമാശപ്പടങ്ങള്‍ ഉപേക്ഷിച്ചതാണ്ണാം പക്ഷേ ഇപ്പോഴും തലസ്ഥാനവും കമ്മീഷണറുമൊക്കെ കാണന്നതു തമാശപ്പടങ്ങളായിട്ടാണെന്നതു വേറേ കാര്യം. ബാബാ കല്യാണിയിലെ ഹാസ്യ കഥാപാത്രങ്ങള്‍ മംതാ മോഹന്‍ദാസ് കവിയൂറ്‍ പൊന്നമ്മ എീ നടിമാരാണ്. പാതുവേ പെണ്ണുങ്ങളുടെ കാര്യത്തില്‍ അങ്ങനെയൊരു വിശ്വാസമൊന്നും ഇല്ലാത്തവരാണ് ഷാജി കൈലാസും കൂട്ടരും.

അന്‍പതിലേറെ പടങ്ങളില്‍ മോഹന്‍ലാലിന്‍റ്‍റെ അമ്മയായി വേഷം കെ'ിയിട്ടുണ്ട് കവിയൂറ്‍ പൊന്നമ്മ. ദോഷം പറയരുതല്ലോ അന്നു മുതലിന്നോളം കാല്‍ കഴഞ്ചു പോലും മാറ്‍റമില്ല ഈ അമ്മക്ക്.ഒരേ ചിരി, ഒരേ നില്‍പ്,ഒരേ 'അയ്യോ പാവോ' ഭാവം. ഇനി വല്ല ഹൈക്കോടതി വിധിയും വരണം കവിയൂറ്‍ പൊന്നമ്മ ഇനിയും അമ്മ വേഷത്തില്‍ നടിക്കരുതെന്ന്!!

Sunday, October 15, 2006

ക്ളാ ക്ളാ ക്ളാ ക്ളീ ക്ളീ ക്ളീ സുരേഷ് തിരിഞ്ഞു നോക്കി

ക്ളാ ക്ളാ ക്ളാ ക്ളീ ക്ളീ ക്ളീ സുരേഷ് തിരിഞ്ഞു നോക്കി.അതാ മുറ്‍റത്തൊരു മൈന.....കോഴിയമ്മയും മക്കളുംചൈത്രനും മൈത്റനുംതുടങ്ങിയ ക്ളാസിക് പാഠങ്ങള്‍ അടങ്ങിയപഴയ പാഠ പുസ്തകങ്ങള്‍ആരുടെയെങ്കിലും വീടുകളിലെ തട്ടിന്‍ പുറത്ത് ഉണ്ടാകുമോ?കിട്ടാന്‍ സാധ്യതയുള്ള ആരെയെങ്കിലും അറിയാമോ..അറിയിക്കുമോ?...

Tuesday, August 29, 2006

സ്ളൈഡുകളുടെ ഉപമ കവിത (ഉത്തരാധുനികന്‍?)


കവിത

സ്ളൈഡു*കളുടെ ഉപമ

ഒരു സ്ളൈഡിനു തണ്ടുകള്‍ രണ്ട്
ആണ്‍ തണ്ടും മേലൊരു പെണ്‍ തണ്ടും

ആണ്‍ തണ്ട് പരു പരാ പരുക്കന്‍
വഴു വഴാ വഴുക്കന്‍

പെണ്‍ തണ്ട് ഒരു ലാസ്യം
വളവൊടിവുകളേറെ
ശകലം നിഗൂഢത

ആണ്‍ തണ്ടും പെണ്‍ തണ്ടും ചേരുന്നൊരു വളവില്‍.
ഇരു തണ്ടും ചേര്‍ന്നാലേ സ്ളൈഡാവുകയുള്ളൂ.

ബലമായൊന്നകത്തിയാല്‍
തണ്ടു രണ്ടുമകന്നു പോം

പിന്നെയതിന്നിടയില്‍
അമര്‍ന്നിരിക്കില്ല മുടിയിഴകള്‍

ആണ്‍ തണ്ടും പെണ്‍ തണ്ടും ചേരുന്നൊരു വളവില്‍.

അതിന്നിടയിലാണ്
ജീവിതമാം മുടിയിഴകള്‍

ഒരു സ്ളൈഡിനു തണ്ടുകള്‍ രണ്ട്
ആണ്‍ തണ്ടും മേലൊരു പെണ്‍ തണ്ടും
ആണ്‍ തണ്ടും പെണ്‍ തണ്ടും ചേരുന്നൊരു വളവില്‍.
ലൌവ്,ലൈഫ്,ഫാമിലി....
ദൈവമേ, ഒരു സ്ളൈഡിന്‍റ്‍റെ വളവ്...

*സ്ളൈഡ് = നാടന്‍ ഹെയര്‍ പിന്ന്